Sunday, April 21, 2019 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

നഗരവാസികളുടെ വെള്ളംകുടി മുട്ടിച്ച്‌ അതോറിറ്റി

uploads/news/2018/09/247551/2.jpg

തിരുവനന്തപുരം:തലസ്‌ഥാനവാസികളെ മുള്‍മുനയില്‍ നിര്‍ത്തി ജല അതോറിറ്റിയുടെ പരിഹാസം. കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി സംസ്‌ഥാനത്തിന്റെ ഭരണസിരാകേന്ദ്രം സ്‌ഥിതിചെയ്യുന്ന സ്‌റ്റാച്യൂവിലും പരിസരപ്രദേശങ്ങളിലും വെള്ളം കണികാണാന്‍ പോലുമില്ല.
പ്രളയത്തിലൂടെ അതോറിറ്റിയുടെ ജലസ്രോതസുകള്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ കിടക്കുമ്പോഴാണ്‌, ആര്‍ക്കും ഒരു മുന്നറിയിപ്പും നല്‍കാതെ അതോറിറ്റി നാട്ടുകാരുടെ വെള്ളം കുടിപോലും മുട്ടിക്കുന്നത്‌. വെള്ളം കിട്ടാത്തതിന്റെ കാരണം എന്താണ്‌ അതോറിറ്റിയുമായി ബന്ധപ്പെട്ടവരാരും വ്യക്‌തമാക്കുന്നുമില്ല. ജലവിതരണം നിലയ്‌ക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കാനോ, എന്തുകൊണ്ട്‌ വെള്ളംനിന്നു എപ്പോള്‍ വരും എന്ന ചോദ്യത്തിന്‌ മറുപടി നല്‍കാനോപോലും ജലഅതോറിറ്റി തയാറാകുന്നില്ലെന്ന പരാതിയും ശക്‌തമാകുകയാണ്‌. വെളളം ലഭിക്കാത്തതിന്‌ നിഢരത്തുന്ന ന്യായങ്ങള്‍ പൊളിയാണെന്നും വെള്ളം ഫ്‌ളാറ്റ്‌ ലോബികള്‍ക്കായി തിരിച്ചുവിടുകയാണെന്നുമുള്ള ആരോപണവും ശക്‌തമാകുകയാണ്‌.
കഴിഞ്ഞ ആഴ്‌ച മദ്ധ്യത്തോടെയാണ്‌ സ്‌റ്റാച്യൂ, തമ്പാനൂര്‍ ഭാഗത്തൊക്കെ പൊടുന്നനെ ജലവിതരണം നിലച്ചത്‌. നേരത്തെ തന്നെ ഈ ഭാഗങ്ങളില്‍ ഇടയ്‌ക്കിടയ്‌ക്ക് വെള്ളം മുന്നറിയിപ്പില്ലാതെ നില്‍ക്കുന്ന സ്‌ഥിതിയുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാരുടെ പരാതികളുടെ അടിസ്‌ഥാനത്തില്‍ കുറച്ച്‌ദിവസം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നാലാം തിയതിയോടെ ഈ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ നില്‍ക്കുകയായിരുന്നു.
വെള്ളയമ്പലം ഒബ്‌സര്‍വേറ്ററിയിലെ ടാങ്കിലെ ജലനിരപ്പ്‌ കുറവായതായാണ്‌ അന്ന്‌ വെള്ളവിതരണം തടസപ്പെട്ടതിന്‌ കാരണമെന്നാണ്‌ ബന്ധപ്പെട്ടവര്‍ അന്ന്‌ നല്‍കിയ വിശദീകരണം. മണിക്കൂറുകള്‍ക്കുള്ളില്‍ പുനഃസ്‌ഥാപിക്കുമെന്നും ഉറപ്പ്‌ നല്‍കി.
എന്നാല്‍ രാത്രിവൈകിയിട്ടും വെള്ളം വരാത്തതുകൊണ്ട്‌ അന്വേഷിച്ചപ്പോള്‍ രാവിലെ തന്നെ മര്‍ദ്ദം വര്‍ദ്ധിപ്പിച്ചുവെന്നും ഉയര്‍ന്ന സ്‌ഥലമായതുകൊണ്ടാണ്‌ വെള്ളം എത്താന്‍ വൈകുന്നതെന്നുമാണ്‌ ലഭിച്ച മറുപടിയെന്ന്‌ ഈ പ്രദേശത്തുള്ളവര്‍ പറയുന്നു. അന്ന്‌ രാത്രി രണ്ടുമണിയോടെ വെള്ളം വന്നെങ്കിലും പിറ്റേന്ന്‌ രാവിലെതന്നെ ജലവിതരണം വീണ്ടും നിലച്ചു. അന്നുമുതല്‍ ഇന്നലെ വരെ ഇതാണ്‌ സ്‌ഥിതി. ഒരു മുന്നറിയിപ്പുമില്ലാതെ ഏതെങ്കിലും ഒരു നേരത്ത്‌ നൂലുപോലെ ഒരല്‍പ്പം വെള്ളം വന്നാലായി.
രാത്രി ഉറക്കമിളച്ച്‌ കാത്തിരുന്നാല്‍ ചിലപ്പോള്‍ ഒരു ചെറുപാത്രം വെള്ളം ലഭിച്ചേക്കുമെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളം ലഭിക്കാത്തതുമൂലം ഈ പ്രദേശത്തെ പല വീടുകളിലെയും കുട്ടികള്‍ക്ക്‌ സ്‌കൂളുകളില്‍ പോകാനോ, മറ്റുള്ളവര്‍ക്ക്‌ ഓഫീസിലോ മറ്റ്‌ പ്രവര്‍ത്തിസ്‌ഥലങ്ങളിലോ പോകാന്‍ കഴിയുന്നില്ലെന്നും റസിഡന്‍സ്‌ അസോസിയേഷനും പരാതിയുണ്ട്‌.
വെള്ളം ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന്‌ ആരും വ്യക്‌തമായി പറയുന്നുമില്ല. ഒബ്‌സര്‍വേറ്ററി ടാങ്കില്‍ വെള്ളം എത്തിക്കുന്ന പെപ്പിലെ ഏന്തോ കുഴപ്പമാണെന്ന്‌ ചിലര്‍ പറയുന്നു. അതേസമയം എപ്പോള്‍ അന്വേഷിച്ചാലും ലഭിക്കുന്ന വിവരം അരുവിക്കരയില്‍ വൈദ്യുതിയില്ലാത്തതുകൊണ്ട്‌ പമ്പിംഗ്‌ നടക്കുന്നില്ലെന്നാണ്‌.
തലസ്‌ഥാനജില്ലയില്‍ ഒരിടത്തും ഇല്ലാത്ത വൈദ്യുതിതടസമാണ്‌ അതോറിറ്റി അധികാരികളുടെ ഭാഷയില്‍പറഞ്ഞാല്‍ കുടിവെള്ളം പമ്പുചെയ്യുന്ന അരുവിക്കരയിലുള്ളത്‌. മറ്റു ചിലരുടെ അഭിപ്രായത്തിലാണെങ്കില്‍ വാല്‍വുകളുടെ പ്രശ്‌നമാണ്‌. ചുരുക്കത്തില്‍ മുന്നറിയിപ്പില്ലാതെ കുടിവെളളം മുട്ടിക്കുന്ന അതോറിറ്റിയുടെ ഈ കള്ളക്കളിയ്‌ക്ക് പിന്നിലുള്ള കാരണം എന്താണെന്ന്‌ പോലും പലര്‍ക്കും അറിയില്ല. അപ്രതീക്ഷിതമായി വെള്ളം നില്‍ക്കുമ്പോഴാണ്‌ കാര്യം അറിയുന്നത്‌.
അപ്രതീക്ഷിതമായി പെപ്പുപൊട്ടുകയോ, അതുപോലുള്ള അടിയന്തിരസാഹചര്യങ്ങള്‍ ഉണ്ടാകുകയോ ചെയ്‌താല്‍ മുന്നറിയിപ്പില്ലാതെ വെളളം നിലയ്‌ക്കുന്നത്‌ അംഗീകരിക്കാം. എന്നാല്‍ ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയിട്ട്‌ അതും മന്ത്രിയും മറ്റുമിരുന്ന്‌ ഭരിക്കുന്ന സെക്രട്ടേറിയറ്റിന്റെ മൂക്കിന്‌ താഴെയായിട്ടുകൂടി അത്‌ പരിഹരിക്കാനോ, കാര്യ വ്യക്‌തമാക്കാനോ അതോറിറ്റി ഇതുവരെ തയാറാകുന്നില്ലെന്നണ്‌ നാട്ടുകാരുടെ പരാതി. ഇതില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റിന്‌ മുന്നിലൂം ജലഅതോറിറ്റി ഓഫീസിന്‌ മുന്നിലൂം സമരത്തിന്‌ തയാറെടുക്കുകയാണ്‌ ഈ പ്രദേശത്തെ താമസക്കാര്‍.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW