Tuesday, September 11, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.30 AM

നിലത്തെഴുത്തില്‍ കുരുന്നുകളുടെ ആശാട്ടിയമ്മയായി ശ്രീജ

uploads/news/2018/09/247548/3.jpg

ശാസ്‌താംകോട്ട: നിലത്തെഴുത്തു കളരികള്‍ ഓര്‍മയായി അവശേഷിക്കുമ്പോഴും കുരുന്നു ഹൃദയങ്ങള്‍ക്ക്‌ അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുകയാണ്‌ ആശാട്ടിയമ്മയായ ശാസ്‌താംകോട്ട പുന്നയ്‌ക്കല്‍ ശ്രീജകുമാരി. 13 വര്‍ഷമായി കൂട്ടികള്‍ക്കു നിലത്തെഴുത്തിന്റെ അക്ഷരപാഠങ്ങള്‍ പകര്‍ന്നു നല്‍കി വരുകയാണിവര്‍. ഏകദേശം 30 കുട്ടികള്‍ ആശാട്ടിയമ്മയുടെ നിലത്തെഴുത്തു കളരിയില്‍ പഠിക്കുന്നു. ഇപ്പോള്‍ സ്വന്തം വീട്ടിലിരുത്തിയാണു കുട്ടികള്‍ക്ക്‌ മണലില്‍ ഹരിശ്രീ കുറിക്കുന്നത്‌. എട്ടു വര്‍ഷം മുമ്പ്‌ പനയോലയിലും അക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുമായിരുന്നു. എന്നാല്‍ ഓലയുടെ ലഭ്യതക്കുറവും കാലത്തിന്റെ മാറ്റവും ഓലയെ അകറ്റിനിര്‍ത്തി. നിലത്തെഴുത്ത്‌ ഉപേക്ഷിക്കാന്‍ ആശാട്ടി ഒരുക്കമല്ല. നിലത്തെഴുത്ത്‌ സ്‌ലേറ്റിനും ഒടുവില്‍ കമ്പ്യൂട്ടറിനും വഴിമാറിയെങ്കിലും കൈവിരല്‍ മണലില്‍ അമര്‍ത്തി അക്ഷരങ്ങള്‍ ഉരുവിട്ട്‌ ഹൃദിസ്‌ഥമാക്കിയാല്‍ എന്നും മായാതെ മനസില്‍ നില്‍ക്കുമെന്നാണു ശ്രീജ പറയുന്നത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW