Tuesday, November 20, 2018 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.30 AM

എലിപ്പനി: മലിനജലത്തില്‍ ഇറങ്ങുന്നവര്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം

uploads/news/2018/09/247547/2.jpg

കൊല്ലം: ജില്ലയില്‍ പല ഭാഗങ്ങളിലും എലിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ രോഗം ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി നിര്‍ദേശിച്ചു.
മലിനജലത്തില്‍ ഇറങ്ങുന്നവരെല്ലാം ആഴ്‌ച്ചയില്‍ ഒരിക്കല്‍ 100മില്ലിഗ്രാമിന്റെ രണ്ട്‌ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണണം. പനി, ശരീരവേദന, ഓക്കാനം, ശര്‍ദ്ദി, കണ്ണിന്‌ മഞ്ഞനിറം, മൂത്രത്തിന്‌ ചുവപ്പുനിറം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ ആശുപത്രികളിലും ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ലഭ്യമാണ്‌.
പ്രളയത്തിനുശേഷം ജില്ലയില്‍ പല സ്‌ഥലങ്ങളിലും വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെയും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ ഡി.എം.ഒ അറിയിച്ചു. വീടും പരിസരവും ശുചിയാണെന്ന്‌ ഉറപ്പുവരുത്തണം. വീട്ടുപരിസരത്ത്‌ ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളിലും റബര്‍ ചിരട്ടകളിലും ഉള്‍പ്പെടെ എല്ലായിടത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. ആഴ്‌ച്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം.ഏതു പനിയും ഡെങ്കിപ്പനിയാകാം. പനി, കടുത്ത തലവേദന, കണ്ണിനു പിന്നില്‍ വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്‌ടറെ സമീപിക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയ്‌ക്കെതിരെയും മുന്‍കരുതല്‍ വേണം. സൂപ്പര്‍ ക്ലോറിനേറ്റ്‌ ചെയ്‌ത വെള്ളം 20 മിനിറ്റ്‌ തിളപ്പിച്ചുമാത്രമേ ഉപയോഗിക്കാവൂ. ശേഖരിച്ചുവയ്‌ക്കുന്ന വെള്ളം ശുദ്ധീകരിക്കുവാനായി ക്ലോറിന്‍ ഗുളികകള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും ഡി.എം.ഒ. അറിയിച്ചു.

Ads by Google
Advertisement
Tuesday 11 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW