Tuesday, April 23, 2019 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.30 AM

ഹര്‍ത്താല്‍ പൂര്‍ണം; പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താറുമാറായി

uploads/news/2018/09/247546/1.jpg

കൊല്ലം: യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌. ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പുനലൂര്‍, പത്തനാപുരം, ആദിച്ചനല്ലൂര്‍, ഇരവിപുരം അടക്കമുള്ള മേഖലകളെയാണ്‌ വലിയ രീതിയില്‍ ഹര്‍ത്താല്‍ ബാധിച്ചത്‌.
ഇതോടെ കുടിവെള്ളമടക്കം മേഖലയില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്നു സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ താളം തെറ്റിച്ചു. അടിയന്തരമായി തീര്‍പ്പുകല്‍പ്പിക്കേണ്ട വിഷയങ്ങള്‍ അടക്കം മുടങ്ങി.
പ്രളയബാധിത പ്രദേശത്തു നാശനഷ്‌ടക്കണക്കുകളുടെയും സഹായവിതരണം സംബന്ധിച്ച വിവരശേഖരണവും നടന്നുവരുകയായിരുന്നു. ഈ പ്രവര്‍ത്തനവും അവതാളത്തിലായി. ജില്ലയിലെ ജനജീവിതത്തെ ഹര്‍ത്താല്‍ പൂര്‍ണമായി ബാധിച്ചു. ആശുപത്രിയിലേക്ക്‌ എത്തുന്ന രോഗികളെയടക്കം വിവിധ ഇടങ്ങളില്‍ തടഞ്ഞത്‌ പ്രതിഷേധത്തിന്‌ കാരണമായി. ഹര്‍ത്താലിനെ തുടര്‍ന്ന്‌ ഹോട്ടലുകള്‍ അടഞ്ഞുകിടന്നതും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി. പത്തനാപുരം കുന്നിക്കോട്‌, തലവൂര്‍, വിളക്കുഴി, പിറവന്തൂര്‍, പട്ടാഴി മേഖലകളില്‍ വാഹനങ്ങള്‍ തടഞ്ഞു. പൂനലൂരില്‍ ആശുപത്രിയിലേക്ക്‌ പോയ വാഹനം തടഞ്ഞത്‌ ഏറെ നേരത്തെ വാക്കേറ്റത്തിനു കാരണമായി.
പുനലൂര്‍ എസ്‌.ബി.ഐ ബ്രാഞ്ചിലും അക്രമം അരങ്ങേറി. മുത്തൂറ്റ്‌ ബാങ്ക്‌, ഹോട്ടല്‍ കുമാര്‍ പാലസ്‌എന്നിവിട ങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കെ.എസ്‌.ആര്‍.ടി.സി അടക്കം സര്‍വീസ്‌ നടത്തിയില്ല.
കരുനാഗപ്പള്ളിയിലും ഓച്ചിറയിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ജി. ഗോപിനാഥിനെയും വനിതാ കമ്മിഷന്‍ അംഗം ഷാഫിദാ കമാലിനെയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു.
സഹോദരന്റെ മകളുടെ വിവാഹ നിശ്‌ചയത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തേക്ക്‌ വരുകയായിരുന്ന ഗോപിനാഥിനെ ചവറ ശങ്കരമംങ്കലത്ത്‌ ഹര്‍ത്താല്‍ അനുകൂലികളായ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ മര്‍ദിക്കുകയായിരുന്നു. ഡ്രൈവര്‍ ശശിക്കും അക്രമത്തില്‍ പരുക്കേറ്റു. അഞ്ചല്‍ സി.ഐ. സജികുമാറിനെ ഹര്‍ത്താല്‍ അനുകുലികള്‍ കൈയേറ്റം ചെയ്‌തു. കൊല്ലം ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ ഹര്‍ത്താല്‍ അനുകൂലികള്‍ ഇരച്ചുകയറി അക്രമം നടത്തി.
കൊട്ടാരക്കര: എല്‍.ഡി.എഫ്‌,യു.ഡി.എഫ്‌. ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ കൊട്ടാരക്കരയില്‍ പൂര്‍ണ്ണം. പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. യു.ഡി.എഫ്‌. നടത്തിയ പ്രകടനം കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു.
കൊല്ലം: ജനജീവിതം ദുരിതത്തിലാക്കുന്ന ഡീസല്‍, പെട്രോള്‍, പാചകവാതക വിലവര്‍ധനവിനെതിരെ ജനരോക്ഷം ആളിപ്പടരുമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ പറഞ്ഞു. രണ്ടര ഏക്കര്‍ കൊടുത്താല്‍ ഒന്നര ലിറ്റര്‍ പെട്രോള്‍ കിട്ടുമെന്നു ജനം പറയുന്ന അവസ്‌ഥയാണിന്ന്‌. ഇത്‌ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കലാണെന്നും അവര്‍ പറഞ്ഞു. ഹര്‍ത്താലിനോട്‌ അനുബന്ധിച്ച്‌ കൊല്ലം ചിന്നക്കടയില്‍ നടന്ന യു.ഡി.എഫ്‌. പ്രതിഷേധ പ്രകടനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയയിരുന്നു ബിന്ദുകൃഷ്‌ണ. ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍ അധ്യക്ഷത വഹിച്ചു.
ചാത്തന്നൂര്‍: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്‌. ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനോട്‌ അനുബന്ധിച്ച്‌ സി.പി.ഐ. ചിറക്കര ലോക്കല്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ നെടുങ്ങോലത്ത്‌ പ്രകടനം നടത്തി. ഇന്നലെ രാവിലെ ഒന്‍പതിന്‌ നെടുങ്ങോലം എം.എല്‍.എ. ജങ്‌ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ആശുപത്രി ജങ്‌നിലേക്കും അവിടെ നിന്നു നെടുങ്ങോലം വടക്കേമുക്ക്‌ ജങ്‌ഷനിലേക്കും പ്രകടനം നടത്തി. തുടര്‍ന്നു നടന്ന യോഗം അഡ്വ. പി. എസ്‌. പ്രദീപ്‌ ഉദ്‌ഘാടനം ചെയ്‌തു. സുരേഷ്‌ബാബു അധ്യക്ഷതവഹിച്ചു.
കൊല്ലം: ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രഖ്യാപിച്ച ഭാരത്‌ ബന്ദ്‌ നരേന്ദ്രമോഡി സര്‍ക്കാരിനെതിരെയുള്ള ശക്‌തമായ ജനരോക്ഷത്തിന്റെ പ്രകടമായ പ്രതിഷേധമായി മാറിയെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. പറഞ്ഞു.
പെട്രോളിന്റേയും ഡീസലിന്റേയും വില അന്യായമായി വര്‍ധിപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിച്ചുക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോഡദി സര്‍ക്കാരിന്‌ രാജ്യത്തെ ജനങ്ങള്‍ നല്‍കിയ ശക്‌തമായ മുന്നറിയിപ്പാണ്‌ ഭാരത ബന്ദിന്റെ വന്‍ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുനലൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂരില്‍ എല്‍.ഡി.എഫ്‌. നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. യോഗം കശുവണ്ടി വികസന കോര്‍പപ്പറേഷന്‍ ചെയര്‍മാന്‍ എസ്‌.ജയമോഹന്‍ ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Tuesday 11 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW