Wednesday, November 21, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.19 AM

ചതുപ്പുനിലത്തിന്‌ സമീപം മണ്ണിടുന്നത്‌ നിറുത്തിവെപ്പിച്ചു

uploads/news/2018/09/247545/2.jpg

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയില്‍ ടൗണിനു തൊട്ടുസമീപത്തുള്ള ചതുപ്പിനോട്‌ ചേര്‍ന്ന്‌ മണ്ണ്‌ നിക്ഷേപിക്കാനുള്ള നീക്കം അധികൃതര്‍ തടഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിക്ക്‌ സമീപം താഴെങ്ങാടി റോഡരുകിലുള്ള വിവാദ സ്‌ഥലത്താണ്‌ കഴിഞ്ഞ ദിവസം മണ്ണ്‌ നിക്ഷേപിച്ചത്‌. ചതുപ്പുനിലത്തിന്‌ തൊട്ടുമുകളിലായാണ്‌ മണ്ണിട്ടത്‌. ഇവിടെ നിന്ന്‌ എളുപ്പത്തില്‍ ആളുകളുടെ കണ്ണില്‍പെടാതെ ചതുപ്പിലേക്ക്‌ മണ്ണ്‌ നീക്കാന്‍ കഴിയും. പരാതി ഉയര്‍ന്നതിനെതുടര്‍ന്ന്‌ റവന്യൂ അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ മണ്ണിടുന്നത്‌ നിറുത്തിവെപ്പിച്ചു. അന്വേഷിച്ച്‌ നടപടിയെടുക്കുമെന്ന്‌ മാനന്തവാടി തഹസില്‍ദാര്‍ അറിയിച്ചു. ടൗണിലെ ഗതാഗത കുരുക്ക്‌ ഒഴിവാക്കാന്‍ പുതിയ ബൈപാസ്‌ എന്ന വ്യാജേനയാണ്‌ മണ്ണിടുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. ജില്ലാ ആശുപത്രിക്ക്‌ കെട്ടിടം നിര്‍മിക്കാനായി നീക്കുന്ന മണ്ണാണ്‌ ചതുപ്പു നിലത്തിനടുത്ത്‌ തട്ടിയത്‌. സ്വകാര്യ വ്യക്‌തിക്ക്‌ ഭാവിയില്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാനാണ്‌ മണ്ണ്‌ നിക്ഷേപിക്കുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. ജില്ലാ കലക്‌ടര്‍ക്കും കൃഷി വകുപ്പ്‌ മന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്‌ നാട്ടുകാര്‍. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ സബ്‌ കലക്‌ടര്‍ എന്‍.എസ്‌.കെ.ഉമേഷ്‌, തഹസില്‍ദാര്‍ എ.എന്‍. ഷാജു, കൃഷി അസിസ്‌റ്റ ഡയറക്‌ടര്‍ ചാര്‍ജ്‌ ഗുണശേഖരന്‍ എന്നിവര്‍ ഇടപെട്ടാണ്‌ മണ്ണിട്ട്‌ നികത്തല്‍ നിര്‍ത്തിവെപ്പിച്ചത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW