Tuesday, September 11, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.19 AM

ഉരുള്‍പൊട്ടിയത്‌ റിസോര്‍ട്ട്‌ നിര്‍മാണ പ്രദേശത്ത്‌: ഡാം റിസര്‍വ്വോയറിനോട്‌ ചേര്‍ന്നുള്ള പ്രദേശത്ത്‌ ഉരുള്‍പൊട്ടിയത്‌ മറച്ചുവെച്ചു

uploads/news/2018/09/247544/1.jpg

പടിഞ്ഞാറെത്തറ: ബാണാസുര ഡാം റിസര്‍വ്വൊയറിന്റെ സമീപത്തെ സ്വാകര്യ ഭൂമികളിലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട്‌ ചെയ്യാതെ മറച്ചു വെച്ചു. നിര്‍മാണത്തിലിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ നിരവധി റിസോര്‍ട്ടുകളുള്‍പ്പെട്ട സ്വകാര്യ ഭൂമിയിലാണ്‌ കനത്ത മഴയോടൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്‌.ഡാമിലേക്ക്‌ മണ്ണും വെള്ളവും കുത്തിയൊഴുകിയെത്താന്‍ ഇതിടയാക്കിയതായി ആരോപണമുണ്ട്‌.കുന്നിന്‍മുകളില്‍ നടത്തുന്ന അശാസ്‌ത്രീയ നിര്‍മാണമാണ്‌ മണ്ണിടിച്ചിലിന്‌ കാരണമായത്‌.ജില്ലയില്‍ ശക്‌തമായ മഴയുണ്ടായ ആഗസ്‌ത് 8,9 തിയ്യതികളില്‍ ബാണാസുര ഡാം റിസര്‍വ്വൊയറിനോട്‌ ചെര്‍ന്ന 40 ലധികം സ്‌ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായാണ്‌ ഡാം അധികൃതര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നത്‌.ഇതേതുടര്‍ന്നാണ്‌ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വന്നതെന്നും വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നും പറയപ്പെട്ടിരുന്നു.എന്നാല്‍ ഡാമിനോട്‌ ചേര്‍ന്നുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഇത്‌ വരെയും റവന്യുവകുപ്പിന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.വന്‍കിട സ്വകാര്യ റിസോര്‍ട്ടുകള്‍ സ്‌ഥിതിചെയ്യുന്ന ഭൂമിയിലാണ്‌ കൂടുതലായി മണ്ണിടിച്ചിലുണ്ടായത്‌.പടിഞ്ഞാറെത്തറ കുറ്റിയാംവയല്‍ താണ്ടിയോട്‌ ഭാഗത്ത്‌ നിര്‍മാണം നടന്നുവരുന്ന റിസോര്‍ട്ടിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ പൂര്‍ണ്ണമായും പ്ലാസ്‌റ്റിക്‌ ഷീറ്റുപയോഗിച്ച്‌ മറച്ചനിലയിലാണ്‌. കുന്നിന്‍മുകളിലായി 75 വില്ലകളാണ്‌ ഇവിടെ കുറെ വര്‍ഷങ്ങളായി നിര്‍മിച്ചു കൊണ്ടിരിക്കുന്നത്‌.അശാസ്‌ത്രീയമായാണ്‌ നിര്‍മാണം നടക്കുന്നതെന്നും റിസര്‍വ്വോയര്‍ സ്‌ഥലത്ത്‌ നിന്നും നിശ്‌ചിത ദൂരം പാലിക്കാതെയാണ്‌ നിര്‍മാണമെന്നും ആക്ഷേപമുണ്ടെങ്കിലും ഇപ്പോഴും നിര്‍മാണം തകൃതിയാണ്‌. തൊട്ടടുത്ത ബാണാസുര റിസോര്‍ട്ടിന്റെ മുന്‍ഭാഗമാണ്‌ മണ്ണിടിഞ്ഞ്‌ കെട്ടിടം അപകടാവസ്‌ഥയിലുള്ളത്‌.എന്നാല്‍ റിസോര്‍ട്ടുകളുടെ തുടര്‍ പ്രവര്‍ത്തനത്തിന്‌ തടസ്സമാവുമെന്ന്‌ ഭയന്നാണ്‌ ഉടമകള്‍ ഇത്തരം മണ്ണിടിച്ചിലുകള്‍ മൂടി വെക്കുന്നത്‌.ബാണാസുരഡാം റിസര്‍വ്വൊയറിന്‌ ചുറ്റുമുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക്‌ യാതൊരു നിയന്ത്രണവും നിലവിലില്ല.റിസര്‍വ്വൊയര്‍ അതിര്‍ത്തിയില്‍ നിന്നും നിശ്‌ചിത ദൂരം പോലും വിടാതെയാണ്‌ നിര്‍മാണങ്ങള്‍ നടക്കുന്നത്‌. ഡാം അധികൃതരുടെയും പഞ്ചായത്ത്‌ അധികൃതരുടെയും ഒത്താശയാണ്‌ നിര്‍മാണങ്ങള്‍ക്ക്‌ പിന്നില്‍.റിസര്‍വ്വൊയറിലെ വെള്ളമാണ്‌ ഇത്തരം റിസോര്‍ട്ടുകള്‍ വേനല്‍ കാലത്ത്‌ ഊറ്റിയെടുത്തുപയോഗിക്കുന്നത്‌.ആവശ്യത്തിന്‌ വാച്ചര്‍മാരില്ലെന്ന പേരില്‍ ഡാം അധികൃതര്‍ കാണാത്ത ഭാവം നടക്കുകയാണ്‌ ചെയ്യുന്നത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW