Tuesday, September 11, 2018 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.19 AM

ഹര്‍ത്താല്‍ ദിനത്തിലും കൈത്താങ്ങുമായി ഐ.എസ്‌.എം. യുവജനകൂട്ടായ്‌മ

മാനന്തവാടി: ഹര്‍ത്താല്‍ ദിനത്തിലും ദുരിതബാധിതര്‍ക്ക്‌ കൈതാങ്ങുമായി യുവജന കൂട്ടായ്‌മ. മലപ്പുറം എടക്കരയില്‍ നിന്നെത്തിയ ഐ.എസ്‌.എം. പ്രവര്‍ത്തകരാണ്‌ തലപ്പുഴ പുതിയിടംകുന്നിലെ കുടിവെള്ള സ്രോതസ്സ്‌ ശുദ്ധീകരിച്ചത്‌. നൂറ്റിനാല്‍പ്പതോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പൊതുകുളമാണ്‌ മണിക്കൂറുകളുടെ പ്രയത്നത്തിലൂടെ ഉപയോഗയോഗ്യമാക്കിയത്‌. ശക്‌തമായ കാലവര്‍ഷത്തിലാണ്‌ തലപ്പുഴ പുതിയിടം മുനീശ്വരന്‍ കുന്നിനു താഴെ കുടിവെള്ള ടാങ്ക്‌ മണ്ണിടിഞ്ഞ്‌ മൂടിയത്‌. പുതിയിടം ഐ.എച്ച്‌.ഡി.പി.കോളനിയിലടക്കം നൂറ്റിനാല്‍പതോളം കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളമെത്തിയിരുന്ന ടാങ്കാണ്‌ മണ്ണിടിഞ്ഞ്‌ മൂടിയത്‌. ഇതോടെ മലമുകളില്‍നിന്നും പൈപ്പുകളിട്ട്‌ താല്‌കാലിക സംവിധാനമൊരുക്കിയായിരുന്നു പ്രദേശത്തുകാര്‍ക്ക്‌ കുടിവെള്ളം ലഭ്യമാക്കിയിരുന്നത്‌. ഇത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ കീഴിലുള്ള പ്രവര്‍ത്തകരെ കുളം ശുദ്ധീകരണത്തിനായി തവിഞ്ഞാലിലേക്കെത്തിച്ചത്‌. മലപ്പുറം എടക്കര യൂണിറ്റിലെ 35 പ്രവര്‍ത്തകരാണ്‌ കുടിവെള്ളമൊരുക്കിയത്‌. കഴിഞ്ഞ ഒരാഴ്‌ചയായി ഇവരുടെ കൂട്ടായ്‌മ ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. കിണറുകള്‍, വീടുകള്‍ വ്യത്തിയാക്കല്‍ പ്രവര്‍ത്തിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്‌. സി.അലി, പി.ജെ.നിസാര്‍, മമ്മൂട്ടി മുസ്ല്യാര്‍, ഡോ.അഫ്‌സല്‍ തുടങ്ങിയവര്‍ കുളം ശുദ്ധീകരണ പ്രവൃത്തികള്‍ക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 11 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW