Tuesday, September 11, 2018 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.19 AM

സ്‌ത്രീപീഡന കേസുകളില്‍ പോലീസ്‌ നടപടിയെടുക്കണം

കല്‍പ്പറ്റ: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്‌ത്രീകളുടെ
പരാതിയിലും പി.കെ. ശശി എം.എല്‍.എക്കെതിരായ യുവതിയുടെ പരാതിയിലും പോലീസ്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഇരകള്‍ക്ക്‌ നീതി ഉറപ്പാക്കണമെന്നും മുന്‍ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്‌മി പ്രസ്‌താവനയില്‍ പറഞ്ഞു. കന്യാസ്‌ത്രീകള്‍ നടത്തുന്ന സമരത്തിന്‌ കേരളത്തിലെ സ്‌ത്രീ സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയുണ്ട്‌. പരാതിക്കാര്‍ക്ക്‌ നിയമ പരിരക്ഷ നല്‍കാന്‍ സര്‍ക്കാരിനും പോലീസിനും ബാധ്യതയുണ്ട്‌. കന്യാസ്‌ത്രീകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടും ഈ വിഷയത്തില്‍ അധികാരികള്‍ മൗനം പാലിക്കുന്നത്‌ മറുവശത്ത്‌ എം.എല്‍. എ.യുടെ സ്‌ത്രീ പീഡന കേസും കൂടി ഉള്ളതുകൊണ്ടാണന്ന്‌ സംശയിക്കണം. സ്‌ത്രീ സുരക്ഷയില്‍ കേരളത്തിന്‌ ഏറെ അപമാനകരമായ കാര്യങ്ങളാണ്‌ എല്‍.ഡി.എഫ്‌. ഭരണകാലത്ത്‌ നടക്കുന്നത്‌. ധാര്‍മ്മിക കേരളത്തിന്‌ മുറിവേറ്റ സംഭവമാണ്‌ ജലന്ധര്‍ ബിഷപ്പിനെതിരെയും എം.എല്‍.എക്കെതിരെയും ഉയര്‍ന്ന്‌ വന്ന പരാതികള്‍. നവകേരളമെന്നത്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒതുക്കാതെ അവകാശ സംരംക്ഷണം, സ്‌ത്രീ സുരക്ഷ, നിയമ പരിരക്ഷ, നീതി നിര്‍വ്വഹണം തുടങ്ങിയ കാര്യങ്ങളിലും ഉണ്ടാകണമെന്നും ജയലക്ഷ്‌മി പറഞ്ഞു.

Ads by Google
Advertisement
Tuesday 11 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW