Tuesday, November 20, 2018 Last Updated 34 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.19 AM

ഭൂമി ഇടപാട്‌ വിവാദം: വിജയന്‍ ചെറുകരയെ കുറ്റവിമുക്‌തനാക്കി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍

കല്‍പ്പറ്റ: വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ ആരോപണവിധേനായ സി.പി.ഐ. മുന്‍ വയനാട്‌ ജില്ലാ സെക്രട്ടറിയെ കുറ്റവിമുക്‌തനാക്കി പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട്‌. തന്‍മൂലം വിജയന്‍ ചെറുകര സിപിഐ വയനാട്‌ ജില്ലാ സെക്രട്ടറി സ്‌ഥാനത്ത്‌ തിരിച്ചെത്തിയേക്കുമെന്ന്‌ സൂചനയുണ്ട്‌. വൈത്തിരി താലൂക്കിലെ കുറുമ്പാലക്കോട്ടയില്‍ സര്‍വേ നമ്പര്‍ 57/1ല്‍ ഉള്‍പ്പെടുന്ന നാലര ഏക്കര്‍ മിച്ചഭൂമിക്ക്‌ പട്ടയം തരപ്പെടുത്തുന്നതിനു സ്വകാര്യ വ്യക്‌തികള്‍ക്കു സഹായകമായ നിലപാട്‌ സ്വീകരിച്ചുവെന്ന സ്വകാര്യചാനല്‍ വാര്‍ത്ത വിവാദമായതിനെത്തുടര്‍ന്ന്‌ ഏപ്രില്‍ മൂന്നിനാണ്‌ വിജയന്‍ ചെറുകര സ്‌ഥാനമൊഴിഞ്ഞത്‌. സ്വകാര്യചാനല്‍ സ്‌റ്റിംഗ്‌ ഓപ്പറേഷനിലൂടെ പുറത്തുവിട്ട വാര്‍ത്ത കൃത്രിമമാണെന്നും ജില്ലാ സെക്രട്ടറി കുറ്റക്കാരനല്ലെന്നുമാണ്‌ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌. ഇത്‌ സംസ്‌ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും അംഗീകരിച്ചു. വിജയന്‍ ചെറുകര രാജിവച്ചതുമുതല്‍ കെ. രാജന്‍ എംഎല്‍എയ്‌ക്കാണ്‌ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ താത്‌കാലിക ചുമതല.
വിജയന്‍ ചെറുകരയ്‌ക്കെതിരായ ആരോപണം അന്വേഷിക്കുന്നതിനു സംസ്‌ഥാന എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയംഗം വി. ചാമുണ്ണി ചെയര്‍മാനും സംസ്‌ഥാന കൗണ്‍സിലിലുള്ള സി.പി. സന്തോഷ്‌കുമാര്‍, പി.കെ. കൃഷ്‌ണദാസ്‌ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനെയാണ്‌ പാര്‍ട്ടി നിയോഗിച്ചത്‌. കമ്മീഷന്‍ ജില്ലയില്‍ എത്തി തെളിവെടുപ്പു നടത്തിയതിന്റെ റിപ്പോര്‍ട്ട്‌ ജൂലൈ അവസാനവാരമാണ്‌ സംസ്‌ഥാന കൗണ്‍സിലിനു അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. സെപ്‌റ്റംബര്‍ നാലിനു ചേര്‍ന്ന പാര്‍ട്ടി സംസ്‌ഥാന എക്‌സിക്യുട്ടീവ്‌ കമ്മിറ്റി യോഗവും അഞ്ച്‌, ആറ്‌ തീയതികളില്‍ ചേര്‍ന്ന സംസ്‌ഥാന കൗണ്‍സില്‍ യോഗവുമാണ്‌ വിജയന്‍ ചെറുകര കുറ്റക്കാരനല്ലെന്നു വ്യക്‌തമാക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ചത്‌.
കുറുമ്പാലക്കോട്ടയില്‍ സ്വകാര്യ കൈവശത്തിലുള്ള 15 ഏക്കര്‍ ഭൂമിയോടു ചേര്‍ന്നുള്ള നാലര ഏക്കര്‍ മിച്ചഭൂമിക്ക്‌ പട്ടയം നേടുന്നതിനു സഹായിക്കാമെന്ന മട്ടില്‍ സിപിഐ ജില്ലാ സെക്രട്ടറി ഇടപെടുന്നതിന്റെയും ലാന്‍ഡ്‌ അക്വിസിഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ ടി. സോമനാഥന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതായുമുള്ള ദൃശ്യങ്ങളാണ്‌ ചാനല്‍ സംപ്രേഷണം ചെയ്‌തത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW