Tuesday, July 23, 2019 Last Updated 9 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.18 AM

വൈദ്യുതി ഉത്‌പാദനത്തിന്‌ കടമ്പകളേറെ

uploads/news/2018/09/247538/5.jpg

ചാലക്കുടി: പ്രളയത്തില്‍ തകരാറിലായ പൊരിങ്ങല്‍കുത്തിലെ വൈദ്യുതോല്‍പാദനം ആരംഭിക്കാന്‍ കടമ്പകളേറെ. 18 കോടി രൂപയുടെ നഷ്‌ടമാണ്‌ പവര്‍ഹൗസിലും അണക്കെട്ടിലുമായുണ്ടായത്‌. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ വൈദ്യുതി-ജലക്ഷാമത്തിലേക്കു വഴി തെളിക്കും. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ഇനിപെയ്ുന്ന യമഴവെള്ളം ഉപയോഗിക്കാന്‍ കഴിയണം. വേനലില്‍ പുഴയെ നിലനിര്‍ത്തുന്നത്‌ അണക്കെട്ടില്‍നിന്നും വരുന്ന വെള്ളമാണ്‌. ഇതു നിലച്ചാല്‍ പുഴയുടെ നീരോഴുക്കിനെയും ബാധിക്കും.കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ അണക്കെട്ടിനും പവര്‍ഹൗസിനും വന്‍ തോതിലുള്ള നാശമാണു സംഭവിച്ചത്‌. അണക്കെട്ടിന്റെ പലഭാഗത്തും വ്യാപകമായ രീതിയില്‍ മണ്ണൊലിച്ചു പോയി. അണക്കെട്ടിന്റെ ഒരുഭാഗത്തു വന്‍ ഗര്‍ത്താമാണു രൂപപ്പെട്ടിരിക്കുന്നത്‌. അണക്കെട്ടിനു മുകളിലെ കൈവരികള്‍, നടപ്പാത, സംരക്ഷണ ഭിത്തികള്‍ എന്നിവയെല്ലാം നശിച്ചു. ഷട്ടറുകള്‍, സ്ലൂവിസ്‌ ഗേറ്റ്‌, മോട്ടോര്‍ എന്നിവയ്‌ക്കും മണ്ണടിഞ്ഞു നാശം കേടുപാടുകള്‍ ഉണ്ടായി. ഹൈമാസ്‌റ്റ് ലൈറ്റ്‌, ടൂറിസം ക്യാബിനുകള്‍, കുട്ടികളുടെ പാര്‍ക്ക്‌ എന്നിവ മലവെള്ളപ്പാച്ചലില്‍ ഒഴുകിപ്പോയി. ആറുകോടിയുടെ നഷ്‌ടമാണ്‌ ഇവിടെ കണക്കാക്കുന്നത്‌. അറ്റകുറ്റപ്പണികള്‍ക്കു ശേഷം സുരക്ഷ, ബലക്ഷയ പരിശോധന എന്നിവയും നടത്തേണ്ടതുണ്ട്‌.ഇവിടെയുള്ള രണ്ട്‌ പവര്‍ ഹൗസുകളിലും വെള്ളവും മണ്ണും നിറഞ്ഞു. പെന്‍സേ്‌റ്റാക്ക്‌ പൈപ്പ്‌ ട്രാക്കിനും കേടുപറ്റി. മൂന്നുവര്‍ഷം മുമ്പ്‌ അമ്പതുകോടി ചെലവില്‍ നവീകരിച്ച പഴയ പവര്‍ഹൗസില്‍ എട്ടുകോടിയുടെയും പുതിയതില്‍ മൂന്നുകോടിയുടേയും നഷ്‌ടമാണു കണക്കാക്കുന്നത്‌. ഒമ്പതു മെഗാവാട്ട്‌ പ്രവര്‍ത്തന ശേഷിയുള്ള നാലു ജനറേറ്ററുകളാണു പഴയതിലുള്ളത്‌. ഇവയും അനുബന്ധ ഉപകരണങ്ങളും വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയി. ജനറേറ്റര്‍ പാനല്‍ ബോര്‍ഡ്‌, കണ്‍ട്രോള്‍ പാനല്‍, വിവിധ വാല്‍വുകള്‍, വൈദ്യുതി ഉല്‍പാദനത്തിന്‌ ശേഷം വെള്ളം പുഴയിലേക്ക്‌ ഒഴുക്കിവിടുന്ന ടെയില്‍റോസ്‌ എന്നിവയ്‌ക്കും നാശം സംഭവിച്ചു. പഴയ പവര്‍ഹൗസിലെ ആദ്യത്തെ രണ്ട്‌ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മൂന്ന്‌ മാസവും പൂര്‍വസ്‌ഥിതിയിലെത്താന്‍ എട്ടു മാസവും വേണമെന്നാണ്‌ വിലയിരുത്തല്‍. പ്രതിദിനം ആറുലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണിവിടെ ഉല്‍പാദിപ്പിച്ചത്‌. കൊച്ചി ചീഫ്‌ എന്‍ജിനീയറായിരുന്ന ജി.ഇ. ബ്രൗണിങ്‌ എന്ന യൂറോപ്പുകാരനാണിവിടെ വെള്ളച്ചാട്ടം കണ്ടെത്തി ഡാം നിര്‍മ്മാണത്തന്‌ ആലോചനയ്‌ക്കു തുടക്കമിട്ടത്‌. 1946 ല്‍ പദ്ധതി രൂപരേഖ തയാറാക്കി. കൊച്ചി രാജാവ്‌ രാമവര്‍മ ശിലാസ്‌ഥാപനം നിര്‍വഹിച്ചു. 1957ല്‍ കമ്മിഷന്‍ ചെയ്‌തു. 399 ലക്ഷം രൂപയാണു നിര്‍മാണച്ചെലവ്‌. 32 മെഗാവാട്ടായിരുന്നു സ്‌ഥാപിത ശേഷി. പൊരിങ്ങല്‍കുത്ത്‌ ഇടതുകര പദ്ധതിയുടെ ഭാഗമായി 16 മെഗാവാട്ട്‌ വൈദ്യുതിയുടെ ഉല്‍പാദനം കൂടിയുണ്ടായി. അണക്കെട്ടിലെ ഷട്ടറുകള്‍ക്ക്‌ തടസമായി കിടന്നിരുന്ന മരത്തടികളെല്ലാം നീക്കം ചെയ്‌തിട്ടുണ്ട്‌. അറ്റകുറ്റപ്പണികളും ആരംഭിച്ചു. യുദ്ധകാലടിസ്‌ഥാനത്തില്‍ അണക്കെട്ടിന്റേയും പവര്‍ഹൗസിന്റേയും കേടുപാടുകള്‍ തീര്‍ക്കേണ്ടതുണ്ട്‌. ഇല്ലെങ്കില്‍ വൈദ്യുതി ക്ഷാമത്തിനും ജലക്ഷമാത്തിനും നേരിടേണ്ടതായി വരും.

Ads by Google
Advertisement
Tuesday 11 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW