Saturday, November 17, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.18 AM

പ്രളയത്തില്‍ താളംതെറ്റി മത്സ്യവിപണി

uploads/news/2018/09/247534/1.jpg

തൃശൂര്‍: പ്രളയക്കെടുതിയില്‍ വിലയിടിഞ്ഞു മത്സ്യ വിപണി. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ മീന്‍വില കുത്തനെ ഇടിഞ്ഞു. വില്‍പ്പനക്കാര്‍ക്കിപ്പോള്‍ വറുതിക്കാലമാണെന്നു കച്ചവടക്കാര്‍ പറഞ്ഞു. പ്രളയത്തിനു മുമ്പ്‌ കിലോയ്‌ക്ക് 240 രൂപയുണ്ടായിരുന്ന മത്തിവില ഇപ്പോര്‍ നൂറില്‍ താഴെയാണ്‌. അയല മുന്നൂറില്‍നിന്ന്‌ 80 മുതല്‍ 100 രൂപവരെയായി. മഞ്ഞക്കോര 180ല്‍ നിന്ന്‌ 80-50 രൂപവരെയായി കുറഞ്ഞു. വറ്റ 150 ല്‍നിന്ന്‌ 100 രൂപവരെയായി കുറഞ്ഞു. വിലകൂടിയ ഇനങ്ങളായ കൂടിയ അയക്കൂറയുടെ വില 1000 ല്‍നിന്നു 350 തായി കുത്തനെ ഇടിഞ്ഞു. വറ്റ 350 ല്‍നിന്ന്‌ 150 ആയി. വെള്ള ആവോലി 1000 ല്‍നിന്ന്‌ 500 ആയി കുറഞ്ഞു. കാളാഞ്ചി, ഞെരുമീന്‍, വാമി, ചെമ്മീന്‍ മുതലായവയാണു വിലയിടിഞ്ഞ മറ്റിനങ്ങള്‍. ചെമ്മീന്‍ വിപണിയില്‍ ദുര്‍ലഭമായാണ്‌ ലഭിക്കുന്നത്‌. പ്രളയത്തില്‍ ചെമ്മീന്‍ ഉറവിടങ്ങള്‍ നഷ്‌ടമായതാണു ലഭ്യമല്ലാതായത്‌.പ്രളയംമൂലമുണ്ടായ ഗതാഗതതടസം തെക്കന്‍ ജില്ലകളിലേക്കുള്ള മീന്‍ വിതരണം തടസപ്പെട്ടതാണ്‌ മത്സ്യ വില്‍പ്പനക്കാരെ വലച്ചത്‌. തുടര്‍ന്ന്‌ വില്‍പ്പനയ്‌ക്ക് അയയ്‌ക്കാനാവാതെ മീനുകള്‍ കുമിഞ്ഞുകൂടി. അതോടെ വിലകുറച്ച്‌ വില്‍ക്കേണ്ടി വരികയാണെന്നു കച്ചവടക്കാര്‍ പറയുന്നു. ജൂണ്‍, ഓഗസ്‌റ്റ് മാസങ്ങളില്‍ ഏര്‍പ്പെടുത്തിയ ട്രോളിങ്‌ നിരോധനവും തിരിച്ചടിയായി. അടുത്തമാസം സീസണില്‍ വിലകൂടാന്‍ സാധ്യതയുണ്ടെന്നാണു വില്‍പ്പനക്കാരുടെ പ്രതീക്ഷ. ഇറച്ചി വില്‍പ്പനയിലും നേരിയ വിലക്കുറവുണ്ട്‌. ബീഫ്‌ വില 320 ല്‍നിന്ന്‌ 300 ആയി കുറഞ്ഞു. ചിക്കന്‍ 120 ല്‍നിന്ന്‌ 80 വരെയായി.

Ads by Google
Advertisement
Tuesday 11 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW