Tuesday, September 11, 2018 Last Updated 17 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.16 AM

സബ്‌ജൂനിയര്‍ ബാസ്‌കറ്റ്‌; ടി.ബി.സിയും ഗുഡ്‌് ഷെപ്പേര്‍ഡും ചാമ്പ്യന്മാര്‍

uploads/news/2018/09/247533/4.jpg

തിരുവല്ല: കുറിയന്നൂരില്‍ നടന്ന ജില്ലാ സബ്‌ജുനിയര്‍ ബാസ്‌്ക്കറ്റ്‌ബോള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടി.ബി.സി തിരുവല്ലയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗുഡ്‌ഷെപ്പേര്‍ഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ കുറിയന്നൂരും ചാമ്പ്യന്മാരായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 32-20 എന്ന സ്‌കോറിന്‌ ക്രൈസ്‌റ്റ്‌ സെന്‍ട്രല്‍ സ്‌കൂള്‍ തിരുവല്ലയെ പരാജയപ്പെടുത്തിയാണ്‌ ടി.ബി.സി. ജേതാക്കളായത്‌.
ടി.ബി.സിക്കുവേണ്ടി 15 പോയിന്റോടെ സനു ജേക്കബും ക്രൈസ്‌റ്റിനുവേണ്ടി 16 പോയിന്റോടെ സിദ്ധാര്‍ഥും ടോപ്‌സ്‌കോറര്‍മാരായി.
പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ ഗുഡ്‌ഷെപ്പേര്‍ഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ കുറിയന്നൂര്‍ 21-6 ന്‌ കുറിയന്നൂര്‍ എം.ടി.എച്ച്‌.എസിനെയാണ്‌ തോല്‍പ്പിച്ചത്‌.
ഗുഡ്‌ഷെപ്പേര്‍ഡിനുവേണ്ടി അശ്വതി 17 പോയിന്റോടെ ടോപ്‌സ്‌കോററായി.

Ads by Google
Advertisement
Tuesday 11 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW