Thursday, November 22, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.16 AM

ട്രെയിനില്‍നിന്നു വീണു മരിച്ച സൈനികന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

uploads/news/2018/09/247532/2.jpg

അടൂര്‍: അവധിക്ക്‌ നാട്ടിലേക്ക്‌ വരുന്നതിനിടെ ട്രെയിനില്‍ നിന്ന്‌ വീണു മരിച്ച 54 രാഷ്ര്‌ടീയ റൈഫിള്‍ (ശ്രീനഗര്‍)നായിക്‌ മണ്ണടി ആര്‍ദ്രാ ഭവനില്‍ വാസുദേവക്കുറുപ്പ്‌ മകന്‍ വി.അനീഷ്‌കുമാറി (37)ന്റെ മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കഴിഞ്ഞ മൂന്നിനാണ്‌ ഇളയ മകള്‍ ആരാധ്യയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ അവധിയെടുത്തത്‌.
നാലിന്‌ രാവിലെ 11 ന്‌ ഡല്‍ഹിയില്‍ നിന്ന്‌ കെ.കെ. എക്‌സ്‌പ്രസില്‍ നാട്ടിലേക്ക്‌ തിരിച്ചു. അന്ന്‌ രാത്രി 7.44 ന്‌ ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട്‌ ഇദ്ദേഹത്തെ കാണാതായി. സഹയാത്രികര്‍ ഈ വിവരം വീട്ടില്‍ അറിയിച്ചു. ഭാര്യ ഗീതു നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഏനാത്ത്‌ പോലീസ്‌ മധ്യപ്രദേശിലെ ആംല പോലീസുമായി സഹകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്‌. തുടര്‍ന്ന്‌ അനീഷിന്റെ യൂണിറ്റിലെ സൈനിക ഉദ്യോഗസ്‌ഥരും സെന്‍ട്രല്‍ മിലിട്ടറി പോലീസും സ്‌ഥലത്തെത്തി അംല സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മാര്‍ട്ടം നടത്തി മൃതദേഹം സൈന്യം ഏറ്റെടുത്ത്‌ നാട്ടിലെത്തിച്ചു.
പാങ്ങോട്‌ മിലിട്ടറി ക്യാമ്പില്‍ നിന്നും 21മദ്രാസ്‌ റജിമെന്റ്‌ നായിക്‌ സുബേദാര്‍ കെ.ജി ബിജുവിന്റെ നേതൃത്വത്തിലുള്ള 12 അംഗ സൈനികര്‍ മൃതദേഹം ബന്ധുക്കള്‍ക്ക്‌ കൈമാറി സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ആന്റോ ആന്റണി എം.പി, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, വിവിധ രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ അന്തിമ ഉപചാരം അര്‍പ്പിച്ചു.

Ads by Google
Advertisement
Tuesday 11 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW