Friday, November 16, 2018 Last Updated 57 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.16 AM

മാനേജര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ധാരണ

uploads/news/2018/09/247530/1.jpg

തിരുവല്ല: പൊതുമേഖലാ സ്‌ഥാപനമായ പുളിക്കീഴ്‌ പമ്പാ ഷുഗേഴ്‌സില്‍ മൂന്നു മാനേജര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ധാരണ. ലക്ഷങ്ങളുടെ അഴിമതി ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിന്‌ പിന്നില്‍ ജില്ലയിലെ സി.പി.എമ്മിന്റെ ഒരു നേതാവാണെന്ന്‌ ആരോപണം.
ഡെപ്യൂട്ടി ജനറല്‍ മാനേജരുടെയും മറ്റു രണ്ടു മാനേജര്‍മാരുടെയും വിരമിക്കല്‍ വയസാണ്‌ 58 ല്‍ നിന്ന്‌ 60 ആക്കാന്‍ നീക്കം നടക്കുന്നത്‌. കഴിഞ്ഞ ഇടതു സര്‍ക്കാരും പിന്നാലെ വന്ന യു.ഡി.എഫ്‌ സര്‍ക്കാരും പരിശോധിച്ച ശേഷം വേണ്ടെന്നു വച്ചതാണ്‌ പെന്‍ഷന്‍ പ്രായം വര്‍ധനവ്‌. അതിപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നതിന്‌ പിന്നില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വമാണെന്നാണ്‌ ആരോപണം. പമ്പ ഷുഗേഴ്‌സില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം നേരത്തേ തന്നെ 60 വയസാണ്‌.
വിരമിക്കുന്നവര്‍ക്ക്‌ പകരം ഇവിടെ പുതിയ ആള്‍ക്കാരെ നിയമിച്ചിട്ടില്ല. കരാര്‍ നിയമനമാണ്‌ ഇപ്പോഴുള്ളത്‌. ഏറ്റവും വില കുറഞ്ഞ മദ്യമായ ജവാന്‍ ആണ്‌ പുളിക്കീഴ്‌ പമ്പ ഷുഗേഴ്‌സില്‍ ഉല്‍പാദിപ്പിക്കുന്നത്‌.
പൊതുമേഖലയില്‍ നിര്‍മാണം നടക്കുന്നത്‌ കാരണം വന്‍വില്‍പ്പനയാണ്‌ ഈ ബ്രാന്‍ഡിന്‌.
ഇതിന്റെ ഉല്‍പാദനത്തിന്‌ വേണ്ടി വരുന്ന അസംസ്‌കൃത വസ്‌തു വാങ്ങുന്ന വഴി ലഭിക്കുന്ന വമ്പന്‍ കമ്മിഷന്‍ ലക്ഷ്യമിട്ടാണ്‌ ഇപ്പോള്‍ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കം നടന്നിരിക്കുന്നത്‌.
പ്രതിമാസം ആറുലക്ഷം ലിറ്റര്‍ എക്‌സ്‌ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇ.എന്‍.എ) ആണ്‌ ഇവിടേക്ക്‌ വേണ്ടത്‌. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ സ്വകാര്യ കമ്പനികളാണ്‌ ഇത്‌ സപ്ലൈ ചെയ്യുന്നത്‌. ഇതിന്‌ പുറമേ കുപ്പികള്‍ പായ്‌ക്ക്‌ ചെയ്യുന്നതിനുള്ള കെയ്‌സ്‌, കുപ്പി, കോര്‍ക്ക്‌, ലേബല്‍ എന്നിവയിലെല്ലാം കമ്മിഷന്‍ ലഭിക്കുന്നുണ്ട്‌. ശമ്പളത്തിന്‌ പുറമേ വന്‍ തുകയാണ്‌ കമ്മിഷന്‍ ഇനത്തില്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ലഭിക്കുന്നത്‌. പ്രതിദിനം 6000 കെയ്‌സ്‌ മദ്യമാണ്‌ പുളിക്കീഴില്‍ ഉല്‍പാദിപ്പിക്കുന്നത്‌. ഒരു കെയ്‌സില്‍ ഒമ്പതു ലിറ്റര്‍ മദ്യമാണുള്ളത്‌.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ്‌ ആദ്യമായി ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ വന്നത്‌. പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഇത്‌ തളളി. കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മുന്‍മന്ത്രി കെ.വി. തോമസിനെ ഇതേപ്പറ്റി പഠിക്കുന്നതിന്‌ കമ്മിഷനായി നിയമിച്ചു.
അദ്ദേഹം പഠനം നടത്തിയ ശേഷം പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാമെന്ന്‌ ശിപാര്‍ശ ചെയ്‌ത്‌ റിപ്പോര്‍ട്ട്‌ നല്‍കി. എന്നാല്‍, ഈ നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
ഇതേ റിപ്പോര്‍ട്ട്‌ പൊടി തട്ടിയെടുത്താണ്‌ ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌. സി.പി.എം പ്രാദേശിക നേതൃത്വത്തെയാണ്‌ ഇതിന്‌ കൂട്ടുപിടിച്ചിരിക്കുന്നത്‌. പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയ്‌ക്കും കളമൊരുങ്ങിയെന്ന്‌ ജീവനക്കാര്‍ ആരോപിക്കുന്നു.

Ads by Google
Advertisement
Tuesday 11 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW