Tuesday, September 11, 2018 Last Updated 23 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.16 AM

താഴുന്ന ജലനിരപ്പ്‌: പഠനം നടത്തും

കോന്നി: പ്രളയാനന്തരം ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ്‌ ക്രമാതീതമായി താഴുന്നത്‌ സംബന്ധിച്ച്‌ കോഴിക്കോട്‌ ആസ്‌ഥാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്‌ ഡെവലപ്പ്‌മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ ( സി.ഡബ്‌ളിയു.ആര്‍.ഡി.എം) പഠിക്കും.
അണക്കെട്ടുകളിലും നദികളിലും കിണറുകളിലും വനാന്തര ഗ്രാമങ്ങളിലും ഉള്‍പ്പടെ ജലനിരപ്പ്‌ താഴുന്ന സാഹചര്യത്തിലാണ്‌ പഠനം.
പെരുമഴയ്‌ക്ക്‌ ശേഷം രണ്ടാഴ്‌ചയോളം കടുത്ത വേനല്‍ അനുഭവപ്പെട്ടതാണ്‌ വരള്‍ച്ചയ്‌ക്ക്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. പുഴകളിലെ ശക്‌തമായ ഒഴുക്കു മൂലം ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തുറക്കുകയും വെള്ളം പെട്ടെന്ന്‌ കടലിലേക്ക്‌ ഒഴുകിപ്പോവുകയും ചെയ്‌തു.
വെള്ളപ്പൊക്കത്തിന്‌ ശേഷം ജലനിരപ്പ്‌ താഴുന്നത്‌ പതിവാണെങ്കിലും ഇത്തവണത്തേത്‌ പുതിയ പ്രതിഭാസമാണോയെന്നാണ്‌ പരിശോധിക്കുന്നത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW