Sunday, November 18, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.16 AM

കോന്നി താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിനെതിരേ പ്രതിഷേധം

കോന്നി: താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിനെതിരെ ജന പ്രതിനിധികളുടെയും, നാട്ടുകാരുടെയും പ്രതിഷേധം ശക്‌തമാകുന്നു. ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെയും സെക്രട്ടറിയെയും വകവയ്‌ക്കുന്നില്ല.
ഹോസ്‌പിറ്റല്‍ മാനേജിങ്‌ കമ്മിറ്റി അംഗങ്ങളെ ആശുപത്രിയില്‍ നിന്നും പുറത്താക്കി എന്നിവയാണ്‌ അദ്ദേഹത്തിനെതിരായ കുറ്റാരോപണങ്ങള്‍. ബ്ലോക്ക്‌ പഞ്ചായത്ത്‌ സര്‍ക്കാരുമായി ചേര്‍ന്ന്‌ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ തയാറാകാതെ തൊടുന്യായം പറഞ്ഞ്‌ മുടക്കുകയാണന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോപിക്കുന്നു.
ഗേറ്റില്ലാത്ത താലൂക്ക്‌ ആശുപത്രിയ്‌ക്ക് ദുരിതാശ്വാസ കാലത്ത്‌ ഗേറ്റ്‌ ഫീ ഈടാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയ സൂപ്രണ്ട്‌ സാധാരണക്കാരെ ദ്രോഹിക്കുന്ന സമീപനമാണ്‌ സ്വീകരിച്ചതെന്നാണ്‌ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്‌.
പട്ടിക ജാതിയില്‍പ്പെട്ടയാള്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായതിനാല്‍ ഇദ്ദേഹം പറയുന്നതും കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കാനും സൂപ്രണ്ട്‌ തയ്യാറാകുന്നില്ലന്നു മാത്രമല്ല ജനപ്രതിനിധികളെയും, ബ്ലോക്ക്‌ പഞ്ചായത്തിനെയും അവഹേളിക്കുകയാണ്‌ ചെയ്യുന്നതെന്നും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോന്നിയൂര്‍ പി.കെ പറഞ്ഞു. കഴിഞ്ഞ ദിവസം താലൂക്ക്‌ ആശുപത്രിയിലെത്തിയ ബി.ഡി.ഒ. ലാല്‍ കുമാര്‍, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്‌. സന്തോഷ്‌ കുമാര്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.എസ്‌.ഗോപിനാഥന്‍ നായര്‍, ഗ്രാമ പഞ്ചായത്തംഗം ഗീത, ബ്ലോക്ക്‌ പഞ്ചായത്തംഗം റോജി ഏബ്രഹാം എന്നിവരെ ഓഫീസില്‍ നിന്നും പുറത്താക്കിയ സംഭവം ഏറെ വിവാദമായിരുന്നു. യോജിച്ച പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും, സൂപ്രണ്ടിന്റെയും ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കുന്നത്‌ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചിരിക്കുകയാണ്‌. സൂപ്രണ്ട്‌ തന്നിഷ്‌ടപ്രകാരം നടപ്പാക്കുന്ന നടപടികള്‍ക്ക്‌ ആവശ്യമായ തുക ബ്ലോക്ക്‌ പഞ്ചായത്ത്‌ പാസാക്കി നല്‍കാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്‌. ഇവരെ സ്‌ഥലം മാറ്റാന്‍ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നതാണ്‌ പ്രധാന വിഷയം.

Ads by Google
Advertisement
Tuesday 11 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW