Sunday, November 18, 2018 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.16 AM

ഹര്‍ത്താലിനെ പഴി പറഞ്ഞ്‌ ആറന്മുള വില്ലേജ്‌ ഓഫീസ്‌ തുറന്നില്ല: കലക്‌ടര്‍ നേരിട്ടെത്തി പരാതി കേട്ടു

കോഴഞ്ചേരി: പ്രളയത്തിന്‌ പിന്നാലെ മറ്റൊരു വലിയ ദുരന്തമായി ആറന്മുള വില്ലേജ്‌ ഓഫീസ്‌ അധികൃതര്‍. പ്രളയം തകര്‍ത്തെറിഞ്ഞ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ നേരെ മുഖം തിരിച്ച്‌, ഹര്‍ത്താലിന്റെ പേര്‌ പറഞ്ഞ്‌ ഇന്നലെ രാവിലെ വില്ലേജ്‌ ഓഫീസ്‌ അടച്ചിട്ടു. വിവരമറിഞ്ഞ്‌ ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ്‌ നേരിട്ടെത്തി പരാതി കേട്ടു. വില്ലേജ്‌
ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ സഹായം
ലഭിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാന്‍ കൂടിയായിരുന്നു വരവ്‌. അപേക്ഷകള്‍ സമര്‍പ്പിക്കാനും മറ്റുമായി നാട്ടുകാര്‍
എത്തിയപ്പോള്‍ വില്ലേജ്‌ ഓഫീസ്‌ അടഞ്ഞു കിടക്കുന്നതാണ്‌ കണ്ടത്‌. പ്രളയ മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും എന്ന അറിയിപ്പ്‌ ഉണ്ടായതാണ്‌ നാട്ടുകാര്‍ ഇവിടേക്ക്‌ എത്താന്‍ കാരണമായത്‌. ഓഫീസറും ജീവനക്കാരും എത്താതിരുന്നതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ പ്രശ്‌നം കലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. നാട്ടുകാര്‍ നിരവധി പരാതികള്‍ അദ്ദേഹത്തിന്‌ മുന്‍പില്‍ വച്ചു. 10,000 രൂപ സഹായം ലഭിക്കാത്തവര്‍, അരി അടക്കമുള്ള കിറ്റുകള്‍ കിട്ടാത്തവര്‍ തുടങ്ങി നിരവധി പേര്‌ പരാതി പറഞ്ഞു. ദിവസങ്ങളോളം വെള്ളം മുങ്ങി കിടന്ന ഇടയാറന്മുള, തുരുത്തിമല, കൊശവക്കുഴി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ അധികവും പരാതി പറഞ്ഞത്‌. കിട്ടിയ കിറ്റുകളില്‍ തന്നെ സര്‍ക്കാര്‍ അനുവദിച്ചിരുന്ന പല സാധനങ്ങളും ഉണ്ടായിരുന്നില്ലത്രേ. പഞ്ചസാര ആര്‍ക്കും ലഭിച്ചിട്ടില്ലെന്ന്‌ ഇവര്‍ തെളിവുകള്‍ സഹിതം കളക്‌ടറെ ധരിപ്പിച്ചു. എല്ലാവരുടെയും പരാതികള്‍ കേട്ട
ശേഷം ഇവ എഴുതി നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. വില്ലേജ്‌ ഓഫീസില്‍ ജീവനക്കാര്‍ അല്ലാത്തവരാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. യാചകരോട്‌ എന്നതിലും മോശമായാണ്‌ ഇടപെടലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതിനിടയില്‍ എത്തിയ തഹസീല്‍ദാര്‍ സതിയമ്മയോട്‌ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. പഞ്ചായത്ത്‌ അംഗങ്ങള്‍ വശം കിറ്റുകള്‍ നല്‍കിയതായാണ്‌ വില്ലേജ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌.എന്നാല്‍ ഇത്തരത്തില്‍ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 11 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW