Tuesday, September 11, 2018 Last Updated 12 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.16 AM

രണ്ടിടങ്ങളില്‍ യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു

അടൂര്‍: പെട്രോളിയം വിലവര്‍ധനവിനെതിരെ യു.ഡി.എഫും, എല്‍.ഡി.എഫും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ മണ്ഡലത്തില്‍ പൂര്‍ണം. കെ.എസ്‌.ആര്‍.സി.സിയും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. വ്യാപാര സ്‌ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു. വിവാഹ വാഹനങ്ങളും ഇരുചക്രവാഹന ങ്ങളും മാത്രമാണ്‌ ഓടിയത്‌. നെല്ലിമുട്ടിപ്പടി ജങ്‌ഷന്‍ സെന്‍ട്രല്‍ ജങ്‌ഷന്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. താലൂക്ക്‌ ഓഫീസില്‍ 72 ജീവനക്കാരുള്ളതില്‍ തഹസില്‍ദാര്‍ ഉള്‍പ്പടെ 17 പേര്‍ ജോലിക്കെത്തി. ആര്‍.ഡി. ഓഫീസില്‍ 20 ജീവനക്കാരില്‍ ആര്‍.ഡി.ഒ ഉള്‍പ്പടെ ആറു പേര്‍ ജോലിക്കെത്തി.
ബാങ്കുകള്‍, സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ മിക്കവയും പ്രവര്‍ത്തിച്ചില്ല. അടൂരില്‍ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ പ്രകടനവും പെട്രോള്‍ പമ്പിന്റെ പടിക്കല്‍ പ്രതിഷേധ യോഗവും നടത്തി. ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്‌തു. തോപ്പില്‍ ഗോപകുമാര്‍, പഴകുളം മധു, പഴകുളം ശിവദാസന്‍, മണ്ണടി പരമേശ്വരന്‍, തേരകത്ത്‌ മണി, ഏഴംകുളം അജു, ഗീതാചന്ദ്രന്‍, പറക്കോട്‌ മുരളി , എം.ആര്‍. ജയപ്രസാദ്‌, എസ്‌. ബിനു, ആനന്ദപ്പള്ളി സുരേന്ദ്രന്‍, അഡ്വ. ബിജു വര്‍ഗീസ്‌, അടൂര്‍ മോഹന്‍ദാസ്‌ ,മനു തയ്യില്‍, വര്‍ഗീസ്‌ പേരയില്‍, മനു തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ചിറ്റയം ഗോപകുമാര്‍ എം.എല്‍. എ ഉദ്‌ഘാടനം ചെയ്‌തു. പി. രവീന്ദ്രന്‍, കെ.കുമാരന്‍, ഡി. സജി, മഹേഷ്‌, കെ.ജി. വാസുദേവന്‍, റോഷന്‍ ജേക്കബ്‌, ശങ്കരനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 11 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW