Tuesday, September 11, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.15 AM

കരിപ്പൂരില്‍ സ്‌കാനിംഗ്‌ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ല്യ യാത്രക്കാരോട്‌ മോശംപെരുമാറ്റം, വ്യാപക പരാതികള്‍ പുതിയ ടെര്‍മിനല്‍ ഉദ്‌ഘാടനം വൈകുന്നു

uploads/news/2018/09/247523/2.jpg

മലപ്പുറം:കരിപ്പൂര്‍ വിമാനത്തവളത്തില്‍ നിലവിലുള്ള സ്‌കാനിംഗ്‌ യന്ത്രങ്ങള്‍ ഉപയോഗിക്കാതെ യാത്രക്കാരോട്‌ കസ്‌റ്റംസ്‌ അധികൃതര്‍ മോശമായി പെരുമാറുന്നതായി വ്യാപക പരാതി. ബാഗേജിനുവേണ്ടി യാത്രക്കാരെ
മണിക്കൂറുകള്‍ ക്യൂവില്‍നിര്‍ത്തുന്നതിനെതിരേയും നിരവധിപരാതികളാണ്‌ ദിവസവും അധികൃതര്‍ക്ക്‌ നേരിട്ട്‌ ലഭിക്കുന്നത്‌. അതേ സമയം കഴിഞ്ഞ മാസം തുറക്കുമെന്നു പറഞ്ഞിരുന്ന പുതിയ അന്താരാഷ്‌ട്ര ആഗമന ടെര്‍മിനലിന്റെ ഉദ്‌ഘാടനം നീണ്ടുപോകുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പുതിയ ടെര്‍മിനല്‍കൂടി തുറക്കുന്നതോടെ യാത്രക്കാര്‍ക്ക്‌ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരില്ലെന്നിരിക്കെ ഇതിന്റെ ഉദ്‌ഘാടനം വൈകുന്നതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്‌ട്ര മാനദണ്ഡപ്രകാരം നിര്‍മിച്ചിരിക്കുന്ന ടെര്‍മില്‍ കഴിഞ്ഞ മാസം അവസാനത്തോടെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു നേരത്തെ വിമാനത്തവള ഡയക്‌ട്രേറ്റ്‌ അറിയിച്ചിരുന്നത്‌.
നിലവിലുളള ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക്‌ ആവശ്യമുളള സൗകര്യമില്ലാത്തതിനാല്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. ഇതിന്‌ പരിഹാരമായി 2009 ല്‍ നിര്‍മിക്കാനുദ്ദേശിച്ച ടെര്‍മിനലിന്‍െറ നിര്‍മാണമാണ്‌ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്‌. നാല്‌ തവണ ടെന്‍ഡര്‍ വിവിധ കമ്പനികള്‍ ഏറ്റെടുത്തെങ്കിലും ഉപേക്ഷിക്കുകയായിരുന്നു.
17,000 ചതുരശ്ര മീറ്ററില്‍ രണ്ട്‌ നിലയിലാണ്‌ ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്‌. നിലവില്‍ 916 യാത്രക്കാരാണ്‌ ഒരേ സമയം ടെര്‍മിനലില്‍ ഉള്‍ക്കൊളളാന്‍ കഴിയുക. പുതിയ ടെര്‍മിനലില്‍ അന്താരാഷ്‌്രട മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍കൊളളാന്‍ കഴിയും. കൂടാതെ, ടെര്‍മിനലില്‍ 44 ചെക്ക്‌ ഇന്‍ കൗണ്ടര്‍, 48 എമിേഗ്രഷന്‍ കൗണ്ടര്‍, 20 കസ്‌റ്റംസ്‌ കൗണ്ടര്‍, അഞ്ച്‌ കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച്‌ എക്‌സ്റേ മെഷീനുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്‌. ഇതോടെ തിരക്കിന്‌ പരിഹാരമാകുമെന്നാണ്‌ വിലയിരുത്തല്‍. 85.18 കോടി രൂപ ചെലവില്‍ കെട്ടിടവും 35 കോടി രൂപ ചെലവിലാണ്‌ മറ്റ്‌ സൗകര്യങ്ങളും ടെര്‍മിനലിനുളളില്‍ ഒരുക്കിയിരിക്കുന്നത്‌. പുതിയ ടെര്‍മിനലില്‍ വിെഎ.പി ലോഞ്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കരിപ്പൂരില്‍ ആദ്യമായാണ്‌ വി.െഎ.പി ലോഞ്ച്‌ ഒരുക്കിയിരിക്കുന്നത്‌. നിലവിലുളള അന്താരാഷ്‌്ട്ര ടെര്‍മിനല്‍ പൂര്‍ണമായും ഇനി മുതല്‍ അന്താരാഷ്ര്‌ട പുറപ്പെടല്‍ കേന്ദ്രമായിരിക്കും.

നിലവില്‍ വിമാനത്തവളത്തിലെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ വ്യാപക പരാതികളാണ്‌ ഉയര്‍ന്നിട്ടുള്ളത്‌. മുമ്പും ഇത്തരം പരാതികളെ തുടര്‍ന്ന്‌ ഇമിഗ്രേഷന്‍, സിഐ.എസ്‌.എഫ്‌ വിഭാഗം യാത്രക്കാരോടുളള പെരുമാറ്റം മെച്ചെപ്പടുത്തിയിരുന്നു. എന്നാല്‍, കസ്‌റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ ഇപ്പോഴും യാത്രക്കാരോട്‌ മോശമായി പെരുമാറുന്നുവെന്നാണ്‌ ആക്ഷേപം. തിരക്ക്‌ വര്‍ധിച്ചതോടെ കഴിഞ്ഞ കുറെ മാസങ്ങളായി ബാഗേജ്‌ ലഭിക്കാന്‍ രണ്ട്‌ മുതല്‍ മൂന്ന്‌ മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ട അവസ്‌ഥയാണ്‌. അന്താരാഷ്‌്ട്ര മാനദണ്ഡ പ്രകാരം വിമാനം ഇറങ്ങിയാല്‍ പരമാവധി ഒരു മണിക്കൂറിനകം യാത്രക്കാരന്‍ പുറത്തിറങ്ങണം. നിലവിലെ സമയക്രമം അനുസരിച്ച്‌ രാവിലെയും രാത്രിയും പത്ത്‌ മിനുട്ട്‌ വ്യത്യാസത്തില്‍ വിദേശത്ത്‌ നിന്നും വിമാനങ്ങള്‍ എത്തുന്നുണ്ട്‌. ആദ്യമെത്തുന്ന വിമാനങ്ങളിലെ ബാഗേജുകള്‍ പൂര്‍ണമായി കൈമാറിയതിന്‌ ശേഷം മാത്രമേ തുടര്‍ന്നുളളവയിലെ യാത്രക്കാര്‍ക്ക്‌ ലഭിക്കുകയുളളു. തിരക്കുളള സമയങ്ങളില്‍ അവസാനമെത്തുന്ന വിമാനങ്ങളിലെ യാത്രക്കാരാണ്‌ പ്രയാസത്തിലായിരിക്കുന്നത്‌.
കരിപ്പൂരില്‍ നേരത്തെ പഴയ എക്‌സ്റേ ബാഗേജ്‌ സംവിധാനമാണുണ്ടായിരുന്നത്‌. കസ്‌റ്റംസ്‌ ആവശ്യപ്പെട്ടത്‌ പ്രകാരം വിമാനത്താവള അതോറിറ്റി പുതിയ അത്യാധുനിക യന്ത്രം സഥാപിച്ചു നല്‍കി.
ഇതോടെ പഴയ യന്ത്രം ഉപയോഗിക്കാതെയായി. ഇതിനെതിരെ വിമര്‍ശനം ഉയരുകയും വിമാനത്താവളത്തവുമായി ബന്ധപ്പെട്ട സര്‍വേകളില്‍ കരിപ്പൂരിന്റെ നിലവാരം താഴാനും തുടങ്ങിയപ്പോള്‍ അതോറിറ്റി ഇടപ്പെട്ട്‌ രണ്ടാമത്തെ യന്ത്രവും വാങ്ങി നല്‍കി. പിന്നീട്‌ പുതിയത്‌ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ വാതില്‍ (ഡി.എഫ്‌.എം.ഡി) േവണമെന്നായി. തുടര്‍ന്ന്‌ പുതിയ ഡി.എഫ്‌.എം.ഡിയും അനുവദിച്ചെങ്കിലും സ്‌ഥലപരിമിതിയാണെന്ന കാരണം പറഞ്ഞ്‌ കസ്‌റ്റംസ്‌ ഉപയോഗിക്കുന്നില്ല. എന്നാല്‍, സ്‌ഥലപരിമിതിയുണ്ടെങ്കില്‍ ഇക്കാര്യം പരിശോധിക്കേണ്ടതും നടപടകള്‍ സ്വീകരിക്കേണ്ടതും അതോറിറ്റിയാണ്‌. ഇക്കാര്യം ഔദ്യോഗികമായി പോലും കസ്‌റ്റംസ്‌ ആവശ്യപ്പെട്ടിട്ടില്ല.
കസ്‌റ്റംസ്‌ ഹാളിലെ കൗണ്ടറുകളോട്‌ ചേര്‍ന്നുളള സി.സി.ടി.വി ക്യാമറകള്‍ വിഛേദിച്ചതിനെതിരെയും രൂക്ഷമായ പരാതികളാണ്‌ ഉയര്‍ന്നിട്ടുള്ളത്‌. മുന്‍ വിമാനത്താവള ഡയറക്‌ടര്‍ ജെ.ടി. രാധാകൃഷ്‌ണയുടെ കാലത്താണ്‌ കസ്‌റ്റംസ്‌ നിരന്തരമായി ആവശ്യപ്പെട്ട്‌ ക്യാമറകള്‍ വിഛേദിച്ചത്‌. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ കാലയളവില്‍ നടന്ന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌. മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ക്യാമറകളില്ലാത്ത ഭാഗത്ത്‌ വെച്ച്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ കാസര്‍കോട്‌ സ്വദേശിയെ മര്‍ദിച്ചത്‌ വിവാദമാകുകയും ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റുകയും െചയ്‌തിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സമാന പരാതികളാണ്‌ ആവര്‍ത്തിക്കുന്നത്‌.
കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയരുമ്പോഴും സുപ്രധാന യോഗങ്ങളില്‍ ഉദ്യോഗസ്‌ഥര്‍ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്‌. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ്‌ ബഷീര്‍, പി.വി. അബ്‌ദുല്‍ വഹാബ്‌ തുടങ്ങിയ നാല്‌ എം.പിമാര്‍ പെങ്കടുക്കുന്ന ഉപദേശക സമിതിയോഗത്തില്‍ കസ്‌റ്റംസിനെ പ്രതിനിധീകരിച്ച്‌ ആരും എത്തുന്നില്ല. കരിപ്പൂരില്‍ എല്ലാ തിങ്കളാഴ്‌ചയും വിവിധ വകുപ്പ്‌ മേധാവികളുടെ യോഗം നടക്കാറുണ്ട്‌. ഈ യോഗത്തിലും കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ എത്തുന്നില്ലെന്നും പരാതികളുണ്ട്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW