Sunday, November 18, 2018 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.14 AM

അതിര്‍ത്തി കടന്നെത്തുന്നു 'ലഹരി' പ്രളയം

uploads/news/2018/09/247521/2.jpg

അയല്‍ സംസ്‌ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്നും നിര്‍ലോഭമായി ജില്ലയിലേക്ക്‌ പുകയില ഉത്‌പന്നങ്ങള്‍ അടക്കം മയക്കുമരുന്ന്‌ ഒഴുകിയെത്തുന്നു. മൈസൂര്‍, ഗുണ്ടല്‍പേട്ട ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ കൂടുതലായും മയക്കുമരുന്ന്‌ എത്തുന്നത്‌. ഉന്നതരുടെ ഒത്താശയും ലോബിയെ പിന്തുണക്കുന്നുണ്ടെന്ന്‌ ആരോപണമുണ്ട്‌. യുവതലമുറയാണ്‌ കൂടുതലായും മയക്കുമരുന്നിന്റെ പിടിയിലായിരിക്കുന്നത്‌. കഞ്ചാവ്‌ വില്‍പ്പന ജില്ലയിലെ ഉള്‍നാടുകളില്‍ പോലും തകൃതിയായി നടക്കുന്നുണ്ട്‌. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നും പെത്തഡിന്‍, ഫോര്‍ട്ട്‌മിന്‍, റിഡിജെസിക്‌ എന്നിവയാണ്‌ കൂടുതലായി എത്തുന്ന മയക്കുമരുന്നുകള്‍. മൈസൂരില്‍ 50 രൂപയില്‍ താഴെ മാത്രം വിലവരുന്ന ഇവയ്‌ക്ക് ജില്ലയിലെത്തുമ്പോള്‍ 200 രൂപവരെ വിലയാണ്‌. ചില മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുകള്‍ വിതരണം ചെയ്ുയന്നുണ്ട്‌. ഡോക്‌ടര്‍മാരുടെ ചീട്ടില്ലാതെ ഇവ വില്‍ക്കാന്‍ പാടില്ലെങ്കിലും ചില പ്രത്യേക വ്യക്‌തികള്‍ക്ക്‌ ചീട്ടില്ലാതെ നല്‍കുന്നുണ്ട്‌. ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശരീരം പ്രതികരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫെനര്‍ഗാന്‍ ഇഞ്ചക്ഷനോ പ്രോമത്താഡിന്‍ അടങ്ങിയ മരുന്നും ഇഞ്ചക്ഷനിലൂടെ ഉപയോഗിക്കുകയാണ്‌ പതിവ്‌. ഗുളികകള്‍ ബട്ടന്‍സെന്നും മരുന്നുകള്‍ സുഡാനി എന്ന പേരിലുമാണ്‌ മയക്കുമരുന്നു ലോബികളില്‍ അറിയപ്പെടുന്നത്‌. കണ്ണൂര്‍ നഗരത്തിലെ ചില ലോഡ്‌ജുകള്‍ കേന്ദ്രീകരിച്ചും ചില ചെറിയ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചുമാണ്‌ മയക്കുമരുന്ന്‌ ലോബികള്‍ പ്രവര്‍ത്തിക്കുന്നത്‌. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഇത്തരത്തില്‍ ഒരു ലോഡ്‌ജിലേക്ക്‌ കഞ്ചാവ്‌ എത്തിക്കുന്നതിനിടെ രണ്ട്‌ യുവാക്കള്‍ പിടിയിലായിരുന്നു. ഇവിടങ്ങളില്‍ എത്തിക്കുന്ന ലഹരി ഉത്‌പന്നങ്ങള്‍ വിതരണത്തിനായി കൊണ്ടുപോുകന്നതിന്‌ കാരിയര്‍മാരെ എത്തിച്ചു നല്‍കാന്‍ ചിലര്‍ ഏജന്റായി പോലും പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ അറിയുന്നത്‌. മയക്കുമരുന്നുകളുടെ കേരളത്തിലേക്കുള്ള ഒഴുക്കു മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ അകപ്പെടാറുള്ളത്‌ മുതിര്‍ന്നവരായിരുന്നു. അക്കാലങ്ങളില്‍ അപൂര്‍വമായി മാത്രമാണ്‌ 18 വയസിനു താഴെയുള്ളവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്നത്തെ അവസ്‌ഥയില്‍
വിദ്യര്‍ഥികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള വന്‍ വ്യാപാരമാണ്‌ നടക്കുന്നത്‌. മയക്കുമരുന്നിനായി നേരത്തെ ഉപയോഗിച്ചിരുന്ന ബ്രൗണ്‍ഷുഗര്‍, കഞ്ചാവ്‌, കറപ്പ്‌ എന്നിവ ഇന്ന്‌ വിപണയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക്‌ ആവശ്യം മയക്കുമരുന്നു ഗുളികകളാണ്‌. ഉപയോഗിക്കുന്നതിനുള്ള സൗകര്യവും കൊണ്ടു നടക്കുന്നതിനുള്ള സൗകര്യവും കണക്കിലെടുത്ത്‌ മയക്കുഗുളികകളില്‍ ആശ്വാസം കണ്ടെത്തുന്നവരാണ്‌ ഇന്നത്തെ വിദ്യാര്‍ഥികളില്‍ പലരും. ഇവരെ വശീകരിച്ചുകൊണ്ടുള്ള മയക്കുമരുന്നു മാഫിയകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകാണ്‌. സംസ്‌ഥാന അതിര്‍ത്തിയിലും പ്രധാന നഗരങ്ങളിലും പോലീസിന്റെ പരിശോധന ശക്‌തമായ കാലയളവില്‍ മയക്കുമരുന്നു ഗുളികകളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. ഇപ്പോള്‍ പോലീസിന്റെ പരിശോധനയുടെ അഭാവമാണ്‌ മയക്കുമരുന്ന ഗുളികകള്‍ സുലഭമായി ലഭിക്കുന്നതിനു കാരണമാവുന്നത്‌. മുമ്പ്‌ ഇതേ കേസുകളില്‍ ശിക്ഷ അനുഭവിച്ചവരും പോലീസിന്റെ പിടിയിലാവത്തവരും മയക്കുമരുന്നു ഗുളികകളുടെ വിതരണത്തിലെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമാണ്‌ കേരളത്തിലേക്കു മയക്കുമരുന്ന ഗുളികകള്‍ എത്തുന്നത്‌. മലബാറിലേക്കു പ്രധാനമായും കൊണ്ടു വരുന്നത്‌.
മൈസൂരില്‍ നിന്നുമാണ്‌. ഇതിനായി പ്രത്യേക ഏജന്റുമാരുമുണ്ടാകും. അതിര്‍ത്തിയിലും മറ്റുമുള്ള ഏജന്റുമാരെ ഫോണില്‍ ബന്ധപ്പെട്ടതിനു ശേഷം ആവശ്യക്കാരായിട്ടുള്ളവരും വില്‍പ്പനക്കാരും എത്തിയാണ്‌ ഗുളികകള്‍ വാങ്ങുന്നത്‌. ബസിലും ചിലപ്പോള്‍ ബൈക്കിലുമാണ്‌ ഗുളികകള്‍ കൊണ്ടു വരാറുള്ളത്‌. ആവശ്യക്കാരെ ഫോണുകളില്‍ ബന്ധപ്പെട്ടാണ്‌ ഗുളികകള്‍ വിതരണം ചെയ്‌തിരുന്നത്‌. നേരിട്ടു ആവശ്യക്കാര്‍ എത്തി പണം നല്‍കിയ ശേഷം ഗുളികകള്‍ കൈമാറുകയാണ്‌ പതിവ്‌. മാരകമായ രോഗങ്ങള്‍ക്കുപയോഗിക്കുന്ന വേദന സംഹാരികളും മറ്റു ഗുളികകളാണ്‌ ലഹരിക്കായി മലബാറില്‍ എത്തിക്കുന്നത്‌. നൈട്രോവെറ്റ്‌ ,നൈട്രോവെറ്റ്‌ 10 , സണ്‍, സ്‌മാസ്‌മോ പ്രോക്‌സിവോണ്‍, എല്‍.എസ്‌.ഡി (ലിസര്‍ജിക്‌ ആസിഡ്‌ ഡൈ എത്തിലാമേഡ്‌) എന്നിവയാണിത്‌. പെണ്‍കുട്ടികള്‍ക്കും ഇത്തരത്തിലുള്ള ഗുളികകള്‍ നല്‍കുന്നതിലൂടെ മറ്റു പല സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്‌. ഗുളികകള്‍ ലഭിക്കാത്ത അവസരത്തില്‍ പെണ്‍കുട്ടികള്‍ വിതരണക്കാരെ സമീപിക്കും. ഈ അവസരം മുതലെടുത്തു സ്‌കൂള്‍ കോളജ്‌ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും മയക്കുമരുന്നു മാഫിയകളുടെ സ്‌ഥിരം പ്രവൃത്തികളാണ്‌.
വയനാട്‌ ജില്ലയിലെ ബത്തേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു ഗുളികകളുടെ ഏജന്റുമാരാണ്‌ മലബാറില്‍ മയക്കു ഗുളികകള്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്‌. മൈസൂരില്‍ നിന്നും വാങ്ങിക്കുന്ന മയക്കു മരുന്നു ഗുളികകള്‍ ബത്തേരി വരെ ഒരു സംഘം എത്തിക്കുകയാണു പതിവ്‌. പിന്നീട്‌ ബത്തേരിയില്‍ നിന്നും ഏജന്റുമാരും വില്‍പ്പനക്കാരുമാണ്‌ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്കു ഗുളികകള്‍ എത്തിക്കുന്നതെന്നാണു പോലീസിനു ലഭിച്ച വിവരം.കേട്ട്‌ പരിചയമുള്ള ബ്രൗണ്‍ഷുഗറും ഹെറോയിനുമൊക്കെ ഒപ്പം പുതിയപേരുകളില്‍ പുതിയ രൂപത്തില്‍ മയക്കുമരുന്നുകളുടെ കുത്തൊഴുക്കാണ്‌ ഇപ്പോള്‍. പതിവായി പിടികൂടുന്ന കഞ്ചാവും ഹെറോയിന്‍, ചരസ്‌, ഹാഷിഷ്‌ ഓയില്‍, കൊക്കെയിന്‍, പെത്തഡിന്‍ എന്നിവയ്‌ക്കൊക്കെ പുറമേ കെറ്റാമിന്‍, നെട്രോസ്‌പാം, ബ്രൂപ്പിഡോര്‍ഫിന്‍, ആമ്പറ്റാമിന്‍, സെന്റാനല്‍, കൊടീന്‍, ലൈസര്‍ജിങ്‌ ആസിഡ്‌ എന്നിവയാണ്‌ പുതുമുഖലഹരികള്‍. ഈ ലഹരികളില്‍ കൂടുതലും നമ്മുടെ കോളജുകളിലും യുവാക്കളെയും ലക്ഷ്യമിട്ടാണെന്നുമാണ്‌ തെളിഞ്ഞിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW