Tuesday, September 11, 2018 Last Updated 14 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.14 AM

വയനാട്ടിലെ പ്രളയ ദുരിതബാധിതര്‍ക്ക്‌ കൈത്താങ്ങുമായി ജനാധിപത്യ മഹിളാ അസ്സോസ്സിയേഷന്‍

ഇരിട്ടി : ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇരിട്ടി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ പ്രകൃതി ക്ഷോഭത്തില്‍ സര്‍വതും നഷ്‌ടപ്പെട്ടവര്‍ക്കായി അടുക്കള സാമഗ്രികള്‍ എത്തിച്ചു വിതരണം ചെയ്‌തു മാത്യകയായി. ഇരിട്ടി മേഖലയില്‍ നിന്നും ശേഖരിച്ച പാത്രങ്ങള്‍ ലോറിയില്‍ കയറ്റി വയനാട്ടില്‍ എത്തിക്കുകയായിരുന്നു. ഇരിട്ടി മേലേ സ്‌റ്റാന്റില്‍ വെച്ച്‌ പാത്രങ്ങള്‍ വാഹനത്തില്‍ കയറ്റി വിടുന്ന ചടങ്ങ്‌ സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ്‌ കുര്യന്‍ അസ്സോസ്സിയേഷന്‍ ഏരിയാ സിക്രട്ടറി പി. റോസക്ക്‌ കൈമാറിക്കൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. മഹിള അസോസിയേഷന്‍ ഇരട്ടി. ഏരിയാ പ്രസിഡന്റ്‌ കെ.പി. സ്വപ്‌ന, വൈസ്‌ പ്രസിഡന്റ്‌ വി. ഓമന , ജോ.സിക്രട്ടറിമാരായ കോമളാ ലക്ഷ്‌മണന്‍, സൗദാമിനി എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 11 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW