Tuesday, September 11, 2018 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.14 AM

റോഡ്‌ തകര്‍ന്നു; യാത്ര ദുഷ്‌കരം

ഉദയഗിരി:വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഉദയഗിരി പഞ്ചായത്തിലെ അരി വിളഞ്ഞ പൊയില്‍ ജോസ്‌ ഗിരി റോഡ്‌ ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധം ശക്‌തമാകുന്നു. ഉദയഗിരി ചെറുപുഴ പഞ്ചായത്തുകളെ തമ്മില്‍ അതുവഴി ഒട്ടേറെ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന റോഡാണ്‌ അധികൃതരുടെ അവഗണനയും അനാസ്‌ഥയും മൂലം മരവിച്ചുകിടക്കുന്നത്‌. ടാറിങ്‌ നടത്തിയ റോഡാണെങ്കിലും പലയിടങ്ങളിലും ടാറിങ്‌ നഷ്‌ടപ്പെട്ട നിലയിലാണ്‌. കാല്‍നട യാത്രപോലും ദുഷ്‌കരമാകുന്ന തരത്തിലാണ്‌ റോഡുള്ളത്‌.നിരവധി വിദ്യാര്‍ത്ഥികളും യാത്രക്കാരും ദിവസേന ഉപയോഗിക്കുന്ന റോഡാണ്‌ ഇത്തരത്തില്‍ നശിച്ചു കിടക്കുന്നത്‌. ഇതു വഴി സര്‍വ്വീസ്‌ നടത്തിയിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസു പോലും ഇപ്പോള്‍ സര്‍വ്വീസ്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌. അതു കൊണ്ട്‌ യാത്രക്കാരും വിദ്യാര്‍ത്ഥികളും മൂന്നു നാലു കിലോമീറ്റര്‍ നടന്നു പോയി ബസു കയറേണ്ട അവസ്‌ഥയാണ്‌. ജോസ്‌ ഗിരി ,രാജഗിരി മേഖലയിലുള്ളവര്‍ക്ക്‌ തളിപ്പറമ്പ്‌ ,കണ്ണൂര്‍ എന്നിവിടങ്ങളില്ലേയ്‌ക്ക് എളുപ്പ ത്തില്‍ എത്തിച്ചേരാന്‍ പറ്റിയ റോഡാണ്‌ അധികൃതരുടെ അനാസ്‌ഥയ്‌ക്ക് വിധേയമായിരിക്കുന്നത്‌. ഇതു വഴി വാഹന ഗതാഗതം പൂര്‍ണ്ണമായി സ്‌തംഭിച്ച അവസ്‌ഥയിലുമാണ്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW