Monday, April 22, 2019 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.14 AM

കിഴുന്ന ബീച്ച്‌ അവഗണനയില്‍; സഞ്ചാരികള്‍ കുറഞ്ഞു

കണ്ണൂര്‍: നീളമേറിയതും മനോഹരവുമായ കണ്ണൂരിലെ തോട്ടട കിഴുന്ന കടപ്പുറം ബീച്ചിനോട്‌ ടൂറിസം അധികാരികളും കോര്‍പറേഷനും അഗവണന തുടരുന്നു. തോട്ടട പുഴയും സമീപത്തെ കണ്ടല്‍കാടും തോടും അഴിമുഖവും എല്ലാം ചേര്‍ന്നു കൊണ്ടുള്ള ഈ പ്രദേശം ആരെയും ആകര്‍ഷിക്കുന്നതാണ്‌. അതുകൊണ്ടു തന്നെ വിദേശികളുടെ സഞ്ചാര ഭൂപടത്തില്‍ വരെ തോട്ടട ബീച്ച്‌ മുന്‍ നിരയില്‍ ഇടം നേടിയിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ ആളും ആരവവുമില്ലാതെ അവഗണനയിലാണ്‌ ബീച്ച്‌. ശാന്തമായ തിരമാലകളാണ്‌ ഇവിടുത്തെ വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ വിദേശ സഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌ ഇവിടം. ശാന്തമായ കടല്‍ തീരമാണ്‌ വിദേശികളെ തോട്ടടയിലേക്ക്‌ കൂടുതല്‍ ആകര്‍ഷിക്കാനുള്ള കാരണം. കടല്‍പ്പരപ്പില്‍ നിന്ന്‌ ഉയര്‍ന്നു നില്‍ക്കുന്ന മണല്‍പ്പരപ്പും ഇരുവശത്തും കോട്ട പോലെ മറഞ്ഞു നില്‍ക്കുന്ന പാറക്കൂട്ടവും തോട്ടട ബീച്ചിനെ സുന്ദരമാക്കുന്നു. കുന്നിന്‍ താഴ്‌വാരത്തുനിന്ന്‌ ബീച്ചിലേക്കുള്ള കാഴ്‌ചയും പ്രകൃതി രമണീയമാണ്‌. ദേശീയപാത വഴി തോട്ടടയില്‍ നിന്ന്‌ കിഴുന്ന റോഡിലൂടെ ഇ.എസ്‌.ഐ ആശുപത്രിക്ക്‌ സമീപത്തെ റോഡുവഴി രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ തോട്ടട ബീച്ചിലെത്താം. എന്നാല്‍ ഇടുങ്ങിയ റോഡിലൂടെ കുത്തനെ ഇറങ്ങി വേണം ബീച്ചിലെത്താന്‍. അതിനാല്‍ റോഡിന്റെ ദുരവസ്‌ഥ സഞ്ചാരികളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്‌. പാതിയോളം ടാര്‍ ചെയ്‌തെങ്കിലും ബാക്കി ഭാഗം കുഴി നിറഞ്ഞതു കാരണം ബീച്ചിലെത്തുമ്പോഴേക്കും സഞ്ചാരിയുടെ നടുവൊടിയും. സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഈ ബീച്ചില്‍ വിളക്കുകളോ മറ്റ്‌ അടിസ്‌ഥാന സൗകര്യങ്ങളോ ഇല്ല. രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടമാണെന്നും പോലീസ്‌ ഈ ഭാഗത്ത്‌ വരാറേ ഇല്ലെന്നും കൂടാതെ കടലോരം കാടുപിടിച്ചതിനാല്‍ സഞ്ചാരികള്‍ ഇവിടെ വരാന്‍ മടിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ബീച്ചിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും ഒന്നും നടപ്പായില്ല. തീരദേശ റോഡുവികസനം നടപ്പാക്കുന്നതോടെ ബീച്ചിന്റെ വികസനം നടക്കുമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

Ads by Google
Advertisement
Tuesday 11 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW