Tuesday, September 11, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

ഹര്‍ത്താല്‍ പൂര്‍ണം; ജനം വലഞ്ഞു

uploads/news/2018/09/247515/1.jpg

കട്ടപ്പന/തൊടുപുഴ: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ എല്‍.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്‌ത സംസ്‌ഥാന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. വ്യാപാര സ്‌ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ 10 മിനിറ്റോളം തടഞ്ഞിട്ടു.
അവശ്യസര്‍വീസുകള്‍ തടസമില്ലാതെ കടന്നുപോയി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഉടുമ്പന്‍ചോല താലൂക്കില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. നെടുങ്കണ്ടം, തൂക്കുപാലം, കൂട്ടാര്‍, കമ്പംമെട്ട്‌, അന്യര്‍തൊളു എന്നിവിടങ്ങളില്‍ ഹര്‍ത്തലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. നെടുങ്കണ്ടത്ത്‌ നടന്ന പ്രകടനത്തിനു ഡി.സി.സി. പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍, നേതാക്കളായ എം.എന്‍. ഗോപി, ജി. മുരളീധരന്‍, സേനാപതി വേണു, എസ്‌. ജ്‌ഞാനസുന്ദരന്‍, എം.എസ്‌. ഷാജി, ടോമി ജോസഫ്‌, ജിറ്റോ ഇലിപ്പുലിക്കാട്ട്‌ എന്നിവരും തൂക്കുപാലത്ത്‌ നടന്ന പ്രകടനത്തിന്‌ ഡി.സി.സി. െവെസ്‌ പ്രസിഡന്റ്‌ കെ.ആര്‍ സുകുമാരന്‍ നായര്‍, നേതാക്കളായ ജി. മുരളീധരന്‍, സി.എസ്‌. യശോധരന്‍, ടോമി ജോസഫ്‌, കെ. കനിയപ്പന്‍, എന്‍.ജി രാജു എന്നിവരും നേതൃത്വം നല്‍കി. ഹര്‍ത്താലില്‍ തേക്കടിയും പരിസരവും നിശ്‌ചലമായി. ഏതാനും വാഹനങ്ങള്‍ മാത്രമാണു സഞ്ചാരികളുമായെത്തിയത്‌. വണ്ടന്‍മേട്‌ ജങ്‌ഷനില്‍ യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ റോഡില്‍ കൊടികള്‍ നാട്ടി വാഹനങ്ങള്‍ തടഞ്ഞു. അതേസമയം ഭാരത്‌ ബന്ദിനു തമിഴ്‌നാട്ടില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു.
തമിഴ്‌നാട്ടില്‍നിന്നുള്ള ബസുകള്‍ പതിവുപോലെ കുമളി വരെ സര്‍വീസ്‌ നടത്തി. അണക്കര, പുറ്റടി, കൊച്ചറ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്‌.
തൊടുപുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങള്‍ തടസമില്ലാതെ ഓടി. കെ.എസ്‌.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തിയില്ല. ചെറുതോണി, അടിമാലി, രാജാക്കാട്‌, മൂന്നാര്‍ എന്നിവിടങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW