Sunday, February 17, 2019 Last Updated 46 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

പ്രകൃതിക്ഷോഭം തകര്‍ത്തെറിഞ്ഞത്‌ ഒരു കര്‍ഷകന്റെ മുഴുവന്‍ സമ്പാദ്യവും

uploads/news/2018/09/247514/4.jpg

പണിക്കന്‍കുടി: പ്രകൃതിക്ഷോഭം തകര്‍ത്തെറിഞ്ഞത്‌ ഒരു കര്‍ഷകന്റെ ഒരായുസിന്റെ സമ്പാദ്യം മുഴുവനും. പണിക്കന്‍ കുടി കല്ലിടുമ്പില്‍ പ്രസാദിന്റെ ഒന്നരയേക്കര്‍ സ്‌ഥലമാണ്‌ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി നശിച്ചത്‌. മുള്ളരിക്കുടി കാറ്റാടിപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ്‌ പ്രസാദിന്റെ ഒന്നരയേക്കര്‍ കല്ലും മണലും വന്നു നിറഞ്ഞ്‌ നാമാവശേഷമായത്‌.
മലമുകളില്‍നിന്നും പൊട്ടിവന്ന ഉരുള്‍ പ്രസാദിന്റെ ഫലഭൂയിഷ്‌ടമായ കൃഷിയിടത്തെ ഒന്നാകെ ഉഴുതുമറിച്ചു. കുരുമുളകും ഏലവും കാപ്പിയും റബറും അടക്കമുള്ള കാര്‍ഷിക വിളകളാണു നശിച്ചത്‌. ഇവിടെനിന്നും കഴിഞ്ഞവര്‍ഷം 50 ക്വിന്റല്‍ കുരുമുളകു ലഭിച്ചിരുന്നു. ഇത്തവണ അതില്‍ കൂടുതല്‍ വിളവുണ്ടായിരുന്നെന്നു പ്രസാദ്‌ പറയുന്നു. വെട്ടാറായ നൂറോളം റബര്‍ മരങ്ങള്‍ പിഴുതെറിയപ്പെട്ടു. നല്ല വിളവ്‌ ലഭിച്ചിരുന്ന കാപ്പിയും ഏലവും നഷ്‌ടമായി. കര്‍ഷകനെന്ന നിലയില്‍ പ്രസാദിനെ കൂടുതല്‍ സങ്കടപ്പെടുത്തുന്നത്‌ ഈ ഭൂമിയില്‍ ഇനിയും കൃഷി ചെയ്യാന്‍ കഴിയില്ല എന്നതാണ്‌. കൃഷി വകുപ്പില്‍നിന്നും നാമമാത്രമായ സഹായം മാത്രമേ ലഭിക്കാനിടയുള്ളൂ. ഭൂമി ഉപയോഗയോഗ്യമല്ലാതായതിന്‌ ആരോട്‌ നഷ്‌ടം ചോദിക്കുമെന്ന സന്ദേഹത്തിലാണ്‌ ഈ കര്‍ഷകന്‍.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW