Tuesday, September 11, 2018 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

പ്രളയത്തില്‍ തകര്‍ന്ന പെരിയവരയിലെ സമാന്തരപാലം ഗതാഗതയോഗ്യമാക്കി

uploads/news/2018/09/247513/3.jpg

മൂന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന പെരിയവരയിലെ സമാന്തരപാലം ഗതാഗതയോഗ്യമാക്കി. എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. പാലത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രളയത്തെത്തുടര്‍ന്ന്‌ അപകടത്തിലായ പെരിയവര പാലത്തിനു സമീപം നിര്‍മിച്ച താല്‍ക്കാലിക പാലമാണ്‌ യുദ്ധകാല അടിസ്‌ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത സജ്‌ജമാക്കിയത്‌. കന്നിയാറിനു കുറുകെ ഭീമന്‍ കോണ്‍ക്രീറ്റ്‌ പൈപ്പുകള്‍ സ്‌ഥാപിച്ച്‌ അതിനു മുകളില്‍ മെറ്റലുകള്‍ പാകിയാണു താല്‍ക്കാലിക പാലം നിര്‍മിച്ചിട്ടുള്ളത്‌.
പണി പൂര്‍ത്തിയായ പാലം കലക്‌ടര്‍ കെ. ജീവന്‍ ബാബു, സബ്‌ കലക്‌ടര്‍ വി.ആര്‍. പ്രേം കുമാര്‍, തഹസിര്‍ദാര്‍ പി.കെ. ഷാജി, ഡിവൈ.എസ്‌.പി. സുനീഷ്‌ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ശനിയാഴ്‌ച സന്ദര്‍ശിച്ച്‌ സുരക്ഷ ഉറപ്പുവരുത്തിയത്‌. പൈപ്പുകള്‍ക്കു മുകളില്‍ മണ്ണ്‌ ഒലിച്ചുപോകാതിരിക്കാന്‍ മണല്‍ ചാക്കുകളും അടുക്കി ഉയര്‍ത്തിയിട്ടുണ്ട്‌.
കോണ്‍ക്രീറ്റ്‌ പൈപ്പുകള്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിച്ചാണു പാലം പണി പൂര്‍ത്തിയാക്കിയത്‌. പാലം ഗതാഗത യോഗ്യമാക്കിയതോടെ മൂന്നാര്‍ -ഉടുമലപ്പേട്ട അന്തര്‍സംസ്‌ഥാന പാതയിലെ ഗതാഗതം സുഗമമായി. പാലമില്ലാത്തതുകാരണം ഏഴ്‌ എസ്‌റ്റേറ്റുകളാണു ഒറ്റപ്പെട്ടിരുന്നത്‌. രാജമലയിലേക്കു പോകണമെങ്കില്‍ ഈ പാലം അനിവാര്യമെന്നതിനാല്‍ സഞ്ചാരികള്‍ രാജമലയില്‍ എത്തുന്നത്‌ ഏറെ ക്ലേശിച്ചായിരുന്നു. പാലം തകര്‍ന്നതോടെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ കോണ്‍ക്രീറ്റുകൊണ്ടുള്ള വൈദ്യുത പോസ്‌റ്റ്‌ കുറുകെയിട്ടായിരുന്നു യാത്രക്കാര്‍ അക്കരെയും ഇക്കരയും യാത്ര ചെയ്‌തിരുന്നത്‌. കനത്തമഴയില്‍ കഴിഞ്ഞ 16ന്‌ വൈകുന്നേരത്തോടെയാണു പാലം തകര്‍ന്നത്‌. പത്തു ദിവസം കൊണ്ടാണു പാലം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW