Friday, November 16, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

കാട്ടുതീ കവര്‍ന്ന കുരങ്ങിണി മലയിലും നീലവസന്തം

uploads/news/2018/09/247512/2.jpg

മറയൂര്‍: കാട്ടുതീയില്‍ 26 പേരുടെ ജീവന്‍ പൊലിഞ്ഞ തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കുരങ്ങിണി മലയിലും കുറിഞ്ഞിപ്പൂക്കള്‍ വ്യാപകമായി പൂത്തു. ഇരവികുളം ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞികള്‍ പൂത്തു തുടങ്ങുന്നതിനു കാലതാമസം ഉണ്ടായെങ്കിലും സമീപ പ്രദേശമായ കുരങ്ങിണി മലയില്‍ നീലവസന്തം കാഴ്‌ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്‌.
ഒരു വ്യാഴവട്ടത്തിനുശേഷം പൂത്തിരിക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ്‌ ഇവിടെയുള്ളവര്‍. ഈ വര്‍ഷം മാര്‍ച്ച്‌ മാസം 11 നാണു ചെന്നൈയില്‍ നിന്നെത്തിയ 43 അംഗ വിനോദ സഞ്ചാരികള്‍ വേനലിലുണ്ടായ കാട്ടുതീയില്‍ അപകപ്പെട്ടത്‌. 26 പേരാണു മരണമടഞ്ഞത്‌.
ഇതോടെ താല്‍ക്കാലികമായി കുരങ്ങിണി മലയിലേക്കുള്ള ട്രക്കിങ്‌ തമിഴ്‌നാട്‌ വനം വകുപ്പ്‌ നിരോധിച്ചിരുന്നെങ്കിലും മൂന്നു മാസങ്ങള്‍ക്കുശേഷം വീണ്ടും ഇതു പുനരാരംഭിച്ചു.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW