Wednesday, November 21, 2018 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

നഷ്‌ടപരിഹാരത്തിനും പുനരധിവാസത്തിനും ഹെല്‍പ്‌ ഡെസ്‌ക്‌

തൊടുപുഴ: മഴക്കെടുതിയില്‍ വീടും വസ്‌തുക്കളും നഷ്‌ടപ്പെട്ടവരുടെ നഷ്‌ടപരിഹാരത്തിനും പുനരധിവാസത്തിനും ആവശ്യമായ സഹായം നല്‍കാനുള്ള ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ഇന്ന്‌ ആരംഭിക്കും. ഇടുക്കി ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണു ഹെല്‍പ്‌ ഡെസ്‌ക്‌ രൂപികരിക്കുന്നത്‌.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍ക്കാരിതര സംഘടനകളുടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ദുരന്തത്തില്‍ വേര്‍പിരിഞ്ഞ കുടുംബാംഗങ്ങളുടെ കൂടിച്ചേരലിനു നേതൃത്വം നല്‍കുക, ആരോഗ്യ സംരക്ഷണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മേല്‍നോട്ടം വഹിക്കുക, ഭക്ഷണം, കുടിവെള്ളം, മരുന്ന്‌ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക, ദുരന്തത്തിനിരയായ വ്യക്‌തികളെ അവര്‍ക്ക്‌ അര്‍ഹമായ അവകാശങ്ങളെപ്പറ്റി ബോധവത്‌കരിക്കുക, പ്രമാണങ്ങളുടെ വീണ്ടെടുപ്പിനും പുനര്‍നിര്‍മാണത്തിനും നഷ്‌ടപ്പെട്ട പാഠപുസ്‌തകങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുക, ദുരന്തബാധിതര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുക, ഇന്‍ഷുറന്‍സ്‌ പോളിസികളുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങളില്‍ സഹായം നല്‍കുക എന്നിവയാണു ഹെല്‍പ്‌ ഡെസ്‌കിന്റെ ലക്ഷ്യം.
ഓരോ ഹെല്‍പ്‌ ഡെസ്‌കും അതതു പഞ്ചായത്തിലെ ദുരന്തബാധിതരുടെയും അവര്‍ക്ക്‌ ലഭിക്കേണ്ടതായ ആനുകൂല്യങ്ങളുടെയും രജിസ്‌റ്റര്‍ സൂക്ഷിക്കണം. ദുരന്തത്തിനിരയായ വ്യക്‌തികള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ അപേക്ഷകള്‍ തയാറാക്കണം.
അത്തരം അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളില്‍ ശരിയായ രീതിയില്‍ പരിഗണിക്കപ്പെടുന്നെന്ന്‌ ഉറപ്പുവരുത്തുകയും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ദുരന്തബാധിതര്‍ക്ക്‌ അവരുടെ അപേക്ഷകളില്‍ കൃത്യവിലോപമോ, അവഗണനയോ മറ്റ്‌ അനീതിയോ ഉണ്ടായാല്‍ അതിനെപ്പറ്റി അന്വേഷണം നടത്തി പരിഹാരമുണ്ടാക്കുകയും ചെയ്യണം. മേല്‍പ്പറഞ്ഞ പ്രശ്‌നം പരിഹരിക്കാന്‍ ഹെല്‍പ്‌ ഡെസ്‌കിന്‌ സാധിക്കാതെ വന്നാല്‍ താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റിയെ അറിയിക്കുകയും ചെയ്യണം.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW