Tuesday, September 11, 2018 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

കെ.എസ്‌.ആര്‍.ടി.സി. ജങ്‌ഷനില്‍ അപകടങ്ങള്‍ പെരുകുന്നു

തൊടുപുഴ: അപകടങ്ങള്‍ വര്‍ധിച്ചിട്ടും പുതിയ കെ.എസ്‌.ആര്‍.ടി.സി. ജങ്‌ഷനിലെ ട്രാഫിക്‌ സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടിയില്ല. നാല്‍ക്കവലയായ ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്നതാണ്‌ അപകടം വര്‍ധിക്കാന്‍ കാരണം.
കഴിഞ്ഞദിവസം ഇവിടെ ബസ്‌ സ്‌കൂട്ടറില്‍ ഇടിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രികന്‍ ഭാഗ്യത്തിനാണു രക്ഷപെട്ടത്‌. തൊടുപുഴ-ഇടുക്കി റോഡും കോതായിക്കുന്ന്‌ ബൈപ്പാസും കാഞ്ഞിരമറ്റം -മൂപ്പില്‍ കടവ്‌ െൈബപ്പാസും ഒന്നിക്കുന്ന ഇവിടെ എപ്പോഴും തിരക്കാണ്‌.
എന്നാല്‍ ഗതാഗത നിയന്ത്രണത്തിന്‌ ആവശ്യമായ സംവിധാനം ഇല്ല. പകല്‍ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനായിരിക്കും ഇവിടെ ഡ്യൂട്ടിയില്‍ കാണുക. വൈകിട്ട്‌ ആറുമണി കഴിഞ്ഞാല്‍ ട്രാഫിക്‌ നിയന്ത്രണത്തിനു പോലീസുമില്ല. പലപ്പോഴും വാഹനങ്ങള്‍ പായുന്നത്‌ തോന്നുംപടിയാണ്‌. നാളുകള്‍ക്ക്‌ മുമ്പ്‌ ഇവിടെ ട്രാഫിക്‌ സിഗ്നല്‍ ലൈറ്റുകള്‍ സ്‌ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്കു രൂക്ഷമാണെന്നു പറഞ്ഞു അതു നിര്‍ത്തി. സിഗ്നല്‍ ലൈറ്റുകള്‍ സ്‌ഥാപിച്ച സമയത്ത്‌ മൂപ്പില്‍ കടവ്‌ റോഡില്‍നിന്നും ഇടുക്കി റോഡിലേയ്‌ക്ക്‌ കയറുന്നിടത്ത്‌ ഹമ്പുകളും സ്‌ഥാപിച്ചിരുന്നു സിഗ്നനല്‍ ടൈം അനുസരിച്ചു വാഹനങ്ങള്‍ ഈ ഹമ്പില്‍ കൂടെ കടന്നു പോകാന്‍ പാടെണെന്നു പറഞ്ഞ്‌ ഹമ്പുകള്‍ പൊളിച്ചു മാറ്റി.
ഇതിന്റെ പുറകെ സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനവും നിര്‍ത്തി. ഇതോടെ വാഹനങ്ങള്‍ അമിതവേഗത്തില്‍ പായാനും തുടങ്ങി. പുറത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക്‌ ഈ റോഡിനെക്കുറിച്ച്‌ ധാരണയില്ലാത്തതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌.
നഗരത്തിലെ എല്ലാ ബസുകളും സ്‌റ്റാന്‍ഡിലേക്കു പോകുന്നത്‌ ഈ വഴിയിലൂടെയാണ്‌. ബസുകള്‍ അമിതവേഗതയില്‍ പായുന്നത്‌ അപകടത്തിനു കാരണമാകുന്നെന്ന്‌ ഇവിടെയുള്ളവര്‍ പറയുന്നു.
പലപ്പോഴും കാല്‍നടയാത്രികര്‍ റോഡ്‌ മുറിച്ചു കടക്കുന്നത്‌ ജീവന്‍ പണയം വച്ചാണ്‌. അതിനാല്‍ ഇനി വലിയൊരു ദുരന്തം വരുന്നതുവരെ കാത്തു നില്‍ക്കാതെ ഇവിടെ സിഗ്നല്‍ സംവിധാനങ്ങളും ഹമ്പുകളും സ്‌ഥാപിച്ചു സുരക്ഷ ശക്‌തമാക്കണമെന്നാണ്‌ ആവശ്യം.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW