Tuesday, September 11, 2018 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ ആതിര

uploads/news/2018/09/247506/4.jpg

മുളന്തുരുത്തി: പ്ലസ്‌ടുവിന്‌ എഴുപത്‌ ശതമാനം മാര്‍ക്ക്‌ വാങ്ങി വിജയിച്ച ആതിരയുടെ സഹപാഠികള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക്‌ പടികയറുമ്പോള്‍ തുടര്‍ വിദ്യാഭ്യാസത്തിന്‌ വഴി അടഞ്ഞ്‌ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ വീടിനുള്ളില്‍ കഴിയുകയാണ്‌ ആതിര. കാഞ്ഞിരമറ്റം മാമ്പുഴ നികര്‍ത്തില്‍ ശിവദാസിന്റെ മകള്‍ ആതിരയ്‌ക്കാണ്‌ പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തീക പ്രതിസന്ധി മൂലം വിദ്യാഭ്യാസം മുടങ്ങിയിരിക്കുന്നത്‌.
ഭിന്നശേഷിക്കാരിയായ സഹോദരി അപര്‍ണയെ ശുശ്രൂഷിച്ച്‌ വീടിനുള്ളില്‍ കഴിയുകയാണ്‌ ഇപ്പോള്‍ അതിര. പ്ലസ്‌ ടുവിന്‌ ശേഷം ഫിസിയോതെറാപ്പി കോഴ്‌സിന്‌ ചേരാന്‍ അവസരം ലഭിച്ചെങ്കിലും കടുത്ത സാമ്പത്തീക പ്രതിസന്ധി മൂലം ആതിരക്ക്‌ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടെ കോണോത്ത്‌ പുഴയുടെ അരികിലായി താമസിക്കുന്ന ശിവദാസിന്റെ വീട്‌ ജലപ്രളയത്തില്‍ വെള്ളം കയറി വാസയോഗ്യമല്ലാതായി.
കുടുംബ സമ്മേതം കീച്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ച ഇവര്‍ ഇരുപത്‌ ദിവസത്തിന്‌ ശേഷം കഴിഞ്ഞ ദിവസം താല്‍ക്കാലികമായി മറ്റൊരു വീട്ടിലേക്ക്‌ മാറി. ഭാര്യ അംബികയും അവിവാഹിതയായ സഹോദരി പ്രസന്നയും കാഴ്‌ചയില്ലാത്ത ഓര്‍മ്മ നഷ്‌ടപ്പെട്ട്‌ കിടപ്പിലായ വൃദ്ധ മാതാവ്‌ കുഞ്ഞമ്മയും ഉള്‍പ്പെടുന്നതാണ്‌ ശിവദാസിന്റെ കുടുംബം. ഭിന്നശേഷിക്കാരിയായ ഇളയ മകള്‍ അപര്‍ണ്ണക്കും വൃദ്ധമാതാവിനും ചികിത്സക്കും നിത്യ ചെലവിനുമുള്ള പണം ശിവദാസന്‍ പത്രവിതരണം നടത്തിയും ലോട്ടറി വിറ്റുമാണ്‌ കണ്ടെത്തുന്നത്‌. അര്‍ഹതയുണ്ടായിട്ടും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. ജലപ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെടുകയും ഏക പ്രതീക്ഷയായ മകള്‍ ആതിരയുടെ വിദ്യാഭ്യാസം നിലക്കുകയും ചെയ്‌തതോടെ ശിവദാസന്റെ ജീവിത പ്രതീക്ഷയില്‍ വിള്ളല്‍ വീണിരിക്കുകയാണ്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW