Tuesday, September 11, 2018 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

ദുരിതാശ്വാസ ക്യാമ്പുകള്‍ നമ്മളൊന്നാണെന്ന്‌ തെളിയിച്ചു: ജയറാം

uploads/news/2018/09/247505/3.jpg

ആലുവ: പ്രളയകാലത്ത്‌ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യബന്ധന തൊഴിലാളികളെ കടുങ്ങല്ലൂര്‍ ഗ്രാമനിവാസികളുടെ കൂട്ടായ്‌മ ആദരിച്ചു. മുപ്പത്തടം സെന്റ്‌ ജോണ്‍സ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ മാരും സിനിമാപ്രവര്‍ത്തകരും പുരോഹിതരും നിറഞ്ഞ പ്രൗഢഗംഭീരമായ ചടങ്ങിലാണ്‌ നൂറോളം മത്സ്യബന്ധന തൊഴിലാളികളെ ആദരിച്ചത്‌.
സിനിമാതാരങ്ങളായ ജയറാം, രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സംവിധായകനായ മേജര്‍ രവി, സിബി മലയില്‍, നടന്‍ നവാസ്‌, രാജീവ്‌ പിള്ള, എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, എസ്‌. ശര്‍മ്മ, വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്‌, പി.സി. ജോര്‍ജ്‌ തുടങ്ങിയവര്‍ പങ്കെടുത്ത്‌ ആശംസകള്‍ അര്‍പ്പിച്ചു. പ്രളയം പ്രകൃതിയുമായുള്ള യുദ്ധമായിരുന്നെന്നും ആ യുദ്ധം ജയിക്കാന്‍ മലയാളിക്ക്‌ കഴിയുമെന്ന ഉത്തമ വിശ്വാസമുണ്ടെന്നും വി. ഡി. സതീശന്‍ എം എല്‍ എ പറഞ്ഞു.
കേരളത്തെ ദൈവത്തിന്റെ നാടാക്കി ദൈവത്തിന്‌ തിരികെ നല്‍കണമെന്ന്‌ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. സര്‍ക്കാരിന്റെ ദയവിന്‌ കാത്തു നില്‍ക്കാതെ ജനങ്ങള്‍ രംഗത്തിറങ്ങിയതാണ്‌ പലരുടേയും ജീവന്‍ രക്ഷിക്കാനും നിലനിര്‍ത്താനുമായതെന്ന്‌ പി.സി. ജോര്‍ജ്‌ എം എല്‍ എ പറഞ്ഞു.
ലോകത്തെ മാതൃകാ രക്ഷാപ്രവര്‍ത്തനമാണ്‌ പ്രളയകാലത്ത്‌ നടന്നതെന്നും കേരളത്തിന്റെ ജീവനാണ്‌ മത്സ്യതൊഴിലാളികള്‍ രക്ഷിച്ചതെന്നും എസ്‌. ശര്‍മ്മ എംഎല്‍എ പറഞ്ഞു. 5 ദിവസം ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പല ദിവസങ്ങളിലായി 200 ഓളം വള്ളങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കിയെന്നും എസ.്‌ ശര്‍മ്മ അറിയിച്ചു. പ്രളയ ഭീകരത നേരിട്ടോ അല്ലാതെയോ അനുഭവിക്കാത്തവര്‍ കേരളത്തില്‍ ഉണ്ടാകില്ലെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ നമ്മളൊന്നാണെന്ന്‌ തെളിച്ചെന്നും നടന്‍ ജയറാം പറഞ്ഞു.
ഏലൂക്കര വൈപ്പിന്‍, ചെല്ലാനം, ഫോര്‍ട്ടുകൊച്ചി, ചേര്‍ത്തല, മാരാരിക്കുളം മേഖലകളില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനെത്തിയ നൂറോളം മത്സ്യതൊഴിലാളികളെയാണ്‌ ചടങ്ങില്‍ ആദരിച്ചത്‌.
കടുങ്ങല്ലൂര്‍ പ്രളയ ദുരിത സഹായ സമിതി ചെയര്‍മാന്‍ ടി.എം. സെയ്‌തുകുഞ്ഞ്‌ അധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ ടി.എം. മുജീബ്‌ റഹ്‌മാന്‍ , പി.എ. അബ്‌ദുള്‍ ജമാല്‍, ടി.എം. സിദ്ധിഖ്‌, ടി.ഇ. ഇസ്‌മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW