Tuesday, September 11, 2018 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

ജനങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന സര്‍ക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌: രമേശ്‌ ചെന്നിത്തല

uploads/news/2018/09/247504/2.jpg

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ച്‌ നാലു വര്‍ഷം കൊണ്ട്‌ 11 ലക്ഷം കോടി രൂപ ജനങ്ങളില്‍നിന്നു കൊള്ളയടിച്ച സര്‍ക്കാരാണ്‌ നരേന്ദ്ര മോഡിയുടേതെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഹര്‍ത്താല്‍ ദിനത്തില്‍ യു.ഡി.എഫ്‌ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നതാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌. കുത്തനെയുള്ള വിലക്കയറ്റത്തില്‍ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കുന്ന ദിവസംതന്നെ വീണ്ടും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചത്‌, ജനങ്ങള്‍ക്കു പുല്ലുവിലയാണ്‌ കല്‍പ്പിക്കുന്നതെന്നതിന്റെ തെളിവാണ്‌. ജനങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന സര്‍ക്കാരാണ്‌ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി.ജെ. വിനോദ്‌ അധ്യക്ഷനായി. കെ.പി.സി.സി ജങ്‌ഷനില്‍നിന്നു മറൈന്‍ ഡ്രൈവിലേക്കു യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കാളവണ്ടിയില്‍ കയറി
പ്രതിപക്ഷ നേതാവ്‌ പങ്കെടുത്തു. കെ.വി. തോമസ്‌ എം.പി, ബെന്നി ബെഹനാന്‍, ജോസഫ്‌ വാഴയ്‌ക്കന്‍, എന്‍. വേണുഗോപാല്‍, അജയ്‌ തറയില്‍, എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്‌, അന്‍വര്‍ സാദത്ത്‌, കെ.പി.സി.സി ഭാരവാഹികളായ എം. പ്രേമചന്ദ്രന്‍, അബ്‌ദുള്‍ മുത്തലിബ്‌, ഐ.കെ രാജു, കെ.പി. ഹരിദാസ്‌, കെ.വി.പി. കൃഷ്‌ണകുമാര്‍, ഘടകകക്ഷി നേതാക്കളായ പി.കെ. ജലീല്‍, ജോണ്‍സണ്‍ പാട്ടത്തില്‍, കെ. റെജി കുമാര്‍, സാബു ചേരാനല്ലൂര്‍, പി. രാജേഷ്‌, പി.കെ. ദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW