Tuesday, November 20, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

പട്ടികയില്‍ ഇടം പിടിച്ചവരില്‍ കൂടുതല്‍പേരും അനര്‍ഹര്‍

uploads/news/2018/09/247503/1.jpg

കാക്കനാട്‌: പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രുപ ധനസഹായത്തിന്‌ അര്‍ഹതയുള്ളവരുടെ പട്ടികയില്‍ അനര്‍ഹരും ഇടം പിടിച്ചു.കണയന്നൂര്‍, കൊച്ചി താലൂക്കുകളിലാണ്‌ അര്‍ഹതയില്ലാത്തവരും സര്‍ക്കാര്‍ ധനസഹാത്തുക കൈപ്പറ്റാന്‍ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാര്‍ തയാറാക്കിയ ലിസ്‌റ്റില്‍ കയറിപ്പറ്റിയത്‌. അനര്‍ഹരാണെന്നറിഞ്ഞിട്ടും രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങിയും, ഭീഷണിമൂലവും പട്ടികയില്‍ അനര്‍ഹരെയും ഉള്‍പ്പെടുത്തേണ്ടി വന്നതായി ബി എല്‍ ഒ മാര്‍ പറഞ്ഞു. അംഗനവാടി വര്‍ക്കര്‍മാരും, ആശാ വര്‍ക്കര്‍മാരുമാണ്‌ പ്രളയ ദുരിതാശ്വാസ തുകക്ക്‌ അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ ഭവന സന്ദര്‍ശനം നടത്തി ലിസ്‌റ്റു തയാറാക്കിയത്‌.കൊച്ചി താലൂക്കിലെ പള്ളിപ്പുറം വില്ലേജിലാണ്‌ ഒട്ടേറെ അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്‌. 300 മുതല്‍ 500 കുടുംബങ്ങള്‍ വരെയുള്ള വാര്‍ഡുകളില്‍ പലതിലും പ്രളയജലം കയറിയതായി ബി .എല്‍ .ഒ.മാര്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈപ്പിന്‍, പുതുവൈപ്പ്‌, നായരമ്പലം, ഞാറക്കല്‍, എടവനക്കാട്‌, എളങ്കുന്നപ്പുഴ എന്നിവിടങ്ങളില്‍ എടവനക്കാടും, എളങ്കുന്നപ്പുഴയും ഒഴിച്ചാല്‍ കാര്യമായി വെള്ളം കയറിയ വീടുകള്‍ ചുരുക്കമാണെന്ന്‌ ബി.എല്‍.ഒമാര്‍ കൊച്ചി താലൂക്ക്‌ ഓഫീസില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. അടുക്കളയിലടക്കം രണ്ടു ദിവസം പ്രളയജലം കെട്ടിക്കിടന്ന കുടുംബങ്ങള്‍ക്കാണ്‌ പ്രളയ ദുരിതാശ്വാസമായി 10,000 രൂപ നല്‍കുന്നത്‌.കൊച്ചി താലൂക്കില്‍ ഉള്‍പ്പെട്ട ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, മട്ടാഞ്ചേരി, പള്ളുരുത്തി, രാമേശ്വരം മേഖലകളിലുള്ളവരും പ്രളയ ദുരിതാശ്വാസ ധനസഹായപ്പട്ടികയില്‍ ഇടംപിടിച്ചതിനു പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കും പങ്കുള്ളതായി പറയപ്പെടുന്നു. എഴുപത്‌ കുടുംബങ്ങള്‍ മാത്രമുള്ള പള്ളിപ്പുറത്തെ ഒരു വാര്‍ഡില്‍ ദുരിതാശ്വാസ ധനസഹായത്തിന്‌ എല്ലാവര്‍ക്കും അര്‍ഹതയുണ്ടെന്ന്‌ താലൂക്ക്‌ അധികൃതര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.പരിശോധനയില്‍ അര്‍ഹരായ 20 പേരേ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ ജില്ലാ ഭരണകൂടത്തിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്‌. ജില്ലയില്‍ പ്രളയക്കെടുതി മൂലം ദുരിതബാധിതരായ 89 ശതമാനം കുടുംബങ്ങള്‍ക്കും പതിനായിരം രൂപ ധനസഹായം നല്‍കിക്കഴിഞ്ഞു. പ്രളയ ദുരിതമേറെ ബാധിക്കാത്ത കണയന്നൂര്‍ താലൂക്കില്‍ 18,637 പേരും, കൊച്ചി താലൂക്കില്‍ 2746 പേരും ഇനിയും ധനസഹായം കിട്ടാനുള്ളവരുടെ പട്ടികയിലുണ്ടെങ്കിലും ഇവരില്‍ നല്ലൊരു ശതമാനം പേരും അര്‍ഹതയില്ലാത്തവരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അന്തിമ പട്ടികയില്‍ അനര്‍ഹരായവരെ തിരുകിക്കയറ്റിയ ഉദ്യോഗസ്‌ഥരും കുടുങ്ങുമെന്നാണ്‌ സൂചന.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW