Tuesday, November 13, 2018 Last Updated 50 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

എല്‍.ഡി.എഫ്‌.-യു.ഡി.എഫ്‌. ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം

uploads/news/2018/09/247502/2.jpg

കോഴിക്കോട്‌ : ഇന്ധന വില വര്‍ദ്ദനവില്‍ പ്രതിഷേധിച്ച്‌ േേകാണ്‍ഗ്രസ്‌ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദും എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താലും ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു.സ്വകാര്യ ബസുകളും കെ.എസ്‌ .ആര്‍.ടി.സി ബസുകളൊന്നും റോഡിലിറങ്ങിയില്ല. ഓട്ടോറിക്ഷകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഹര്‍ത്താലിനെ അനുകൂലിച്ചു രംഗത്തെത്തിയതോടെ റോഡു മാര്‍ഗമുള്ള പൊതു ഗതാഗത സൗകര്യങ്ങളെല്ലാം നിലച്ചു.ട്രെയിന്‍ സര്‍വ്വീസ്‌ ഉണ്ടായിരുന്നെങ്കിലും ട്രെയിനിറങ്ങി പുറത്തിറങ്ങി വരുന്ന യാത്രക്കാര്‍ക്ക്‌ വാഹന ഗതാഗതം നിലച്ചതിനാല്‍ യാത്ര ചെയ്ായന്‍ പററാത്ത അവസ്‌തയാണ്‌ ഉണ്ടായത്‌.
ഹോട്ടലുകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. .കോഴിക്കോട്‌ നഗരത്തിലെ ചെറിയ ഭക്ഷണ ശാലകള്‍ തുറന്നത്‌ നഗരത്തിലെത്തിയ യാത്രക്കാര്‍ക്ക്‌ അല്‍പ്പം ആശ്വാസമായി.രാവിലെ ആറു മണി മുതല്‍ ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നേരം ആറു മണി വരെ നീണ്ടു നിന്നു.ഹര്‍ത്താലിന്റെ ഭാഗമായി എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്‌ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച വമ്പിച്ച പ്രകടനം മുതലക്കുളത്തു നിന്ന്‌ ആരംഭിച്ച്‌ എല്‍.ഐ.സി കോര്‍ണറില്‍ സമാപിച്ചു.സി.പി.എം ജില്ലാ കമ്മററി അംഗം സി.പി മുസാഫര്‍ അഹമ്മദ്‌ സമാപന യോഗം ഉല്‍ഘാടനം ചെയ്‌തു.പി.ടി.എ ആസാദ്‌ അധ്യക്ഷത വഹിച്ചു.കെ.ലോഹ്യ,പി.ടി ഹമീദ്‌,പി.സി സതീശന്‍,പി.കിഷന്‍ചന്ദ്‌,സതീഷ്‌ ബാബു,പി.വി നവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
യു.ഡി. എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്‌റേറഡിയത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ബാങ്ക്‌ റോഡില്‍ സമാപിച്ചു.സമാപന യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട്‌ ടി.സിദ്ധിഖ്‌,എം.ഐ ഷാനവാസ്‌ എം.പി,എം.കെ രാഘവന്‍ എം.പി കെ.എസ്‌.യു സംസ്‌ഥാന പ്രസിഡണ്ട്‌ അഭിജിത്ത്‌ എന്നിവര്‍ സംസാരിച്ചു.നൂറു കണക്കിന്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണി ചേര്‍ന്നു.
ഹര്‍ത്താലിനു നേതൃത്വം നല്‍കിയ ഇരു മുന്നണികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയുടെ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി.ഹര്‍ത്താല്‍ മൂലം ജില്ലയിലെ കലക്‌ടറേററ്‌ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും നിലച്ചു. പല ഓഫീസുകളും ജീവനക്കാരില്ലാതെ തുറക്കാന്‍ പററാത്ത അവസ്‌ഥയാണ്‌ ഉണ്ടായത്‌.കോഴിക്കോട്‌ നഗരത്തിലെ ബസ്‌ററാന്റുകളായ പാളയം, മൊഫ്യൂസല്‍, കെ.എസ്‌.ആര്‍.ടി.സി സ്‌ററാന്റുകളെല്ലാം ബസുകള്‍ സര്‍വ്വീസ്‌ നടത്താത്തതിനാല്‍ വിജനമായിരുന്നു.
ഹര്‍ത്താല്‍ അറിയാതെ നഗരത്ത്‌ിലെത്തിയ യാത്രക്കാര്‍ക്ക്‌ യാത്ര തുടരാന്‍ സാധിക്കാത്തതിനാല്‍ ബസ്‌ സ്‌ററാന്റുകളിലും റെയില്‍വേ സ്‌റേറഷനിലും ഹര്‍ത്താല്‍ സമയം കഴിയുന്നതു വരെ കാത്തു കിടക്കേണ്ടതായും വന്നു.കോഴിക്കോട്‌ നഗരത്തില്‍ തുറന്നു പ്രവര്‍ത്തനം നടത്തിയ ബാങ്കുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കുകയും ചെയ്‌തു.ജില്ലയില്‍ എവിടെയും അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.ഹര്‍ത്താല്‍ ഇരു മുന്നണികളും സമാധാനമായാണ്‌ നടത്തിയത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW