Tuesday, November 20, 2018 Last Updated 35 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ്‌ പ്രതിഷേധം

uploads/news/2018/09/247499/2.jpg

ആലപ്പുഴ: ഇന്ധന വിലവര്‍ധനവിനെതിരേ കോണ്‍ഗ്രസ്‌ ആലപ്പുഴയില്‍ പ്രകടനവും ധര്‍ണയും നടത്തി. ഹര്‍ത്താലിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെ.സി. വേണുഗോപാല്‍ എം.പി. സൈക്കിളിലാണു സമരത്തിനെത്തിയത്‌. ഡി.സി.സി. ഓഫീസില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ കോണ്‍ഗ്രസ്‌, ഐ.എന്‍.ടി.യു.സി. മഹിളാ കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌, കെ.എസ്‌.യു. മറ്റ്‌ പോഷകസംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഡി.സി.സി.പ്രസിഡന്റ്‌ എം.ലിജു, കെ.പി.സി.സി. ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രഹാം, മുന്‍ ഡി.സി.സി. പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധ സൂചകമായി നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മോട്ടോര്‍ വാഹനങ്ങളും എല്‍.പി.ജി. സിലിണ്ടറുകള്‍ നിറച്ച വാഹനങ്ങളും കെട്ടിവലിച്ചു കൊണ്ടാണു പ്രകടനം ജനറല്‍ ആശുപത്രി ജങ്‌ഷനില്‍ എത്തിയത്‌.
നരേന്ദ്ര മോഡി സര്‍ക്കാരിനെതിരേ പ്‌ളക്കാര്‍ഡുകളുമായാണു പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത്‌. ജനറല്‍ ആശുപത്രി ജങ്‌ഷനില്‍ പോലീസ്‌ പ്രകടനം തടഞ്ഞു. പോലീസുമായി ഉന്തും തള്ളുമുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. ജനറല്‍ ആശുപത്രിയ്‌ക്കു സമീപമുള്ള പെട്രോള്‍ പമ്പിന്‌ മുന്നില്‍ നടന്ന ധര്‍ണ കെ.സി. വേണുഗോപാല്‍ എം.പി.ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ ജനം മടുത്തെന്നും ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ്‌ ഈ ഹര്‍ത്താലില്‍ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. യു.പി.എ. ഭരണകാലത്ത്‌ 1.25 കോടി രൂപ സബ്‌സിഡി നല്‍കി എണ്ണവില പിടിച്ചു നിര്‍ത്തിയെങ്കില്‍ നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലകൂട്ടുകയാണു ചെയ്യുന്നതെന്ന്‌ അദ്ദഹം കുറ്റപ്പെടുത്തി.
യു.പി.എ. സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ ആഗോള വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 140 ഡോളറായിരുന്നപ്പോള്‍ പെട്രോളിന്‌ 70 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന്‌ ആഗോള വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില 73 ഡോളറില്‍ നില്‍ക്കുമ്പോള്‍ പെട്രോളിന്‌ 82 രൂപയാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡി.സിസി.പ്രസിഡന്റ്‌ എം. ലിജു പറഞ്ഞു.
ജോണ്‍സണ്‍ ഏബ്രഹാം, എ.എ.ഷുക്കൂര്‍, ബാബു ജോര്‍ജ്‌, ഡി.സി.സി. ഭാരവാഹികളായ കെ.വി. മേഘനാഥന്‍, ജി. സഞ്‌ജീവ്‌ ഭട്ട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടനാട്‌ നിയോജകമണ്ഡലം ഒഴികയുള്ള ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഹര്‍ത്താലിനോടനുബന്ധിച്ച്‌ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിച്ചിരുന്നു.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW