Monday, November 19, 2018 Last Updated 54 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

ഹര്‍ത്താല്‍ പൂര്‍ണം; സമാധാനപരം

uploads/news/2018/09/247498/1.jpg

ആലപ്പുഴ: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസും എല്‍.ഡി.എഫും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. പ്രളയബാധിത മേഖലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചു.
കുട്ടനാട്ടില്‍ ജനജീവിതം ദുസഹമായി. കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ്‌ നടത്തിയില്ല. ജലഗാതഗതവകുപ്പിന്റെ ബോട്ടുകള്‍ രാവിലെ സര്‍വീസ്‌ നടത്തിയെങ്കിലും പിന്നീട്‌ യാത്രക്കാര്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന്‌ നിര്‍ത്തിവച്ചു.
ആലപ്പുഴ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെത്തി കടകള്‍ അടപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രികളിലേയ്‌ക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും പോകേണ്ട യാത്രക്കാര്‍ക്കു യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും റോഡില്‍ തിരക്കുകുറവായിരുന്നു. കലക്‌ടറേറ്റില്‍ 50 ശതമാനം ഹാജരുണ്ടായിരുന്നു. ഹൗസ്‌ ബോട്ട്‌ സര്‍വീസുകളും മുടങ്ങി. ദേശീയപാത ചേര്‍ത്തല വയലാര്‍ കവലയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത്‌ ചെറിയ സംഘര്‍ഷത്തിനിടയാക്കി.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW