ചേര്‍ത്തല: ആള്ത്താമസമില്ലാ-തെ പൂട്ടികിടന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. നഗരസഭ 35-ാം വാര്‍ഡില്‍ മാടയ്ക്കല്‍ പുതിയാപറമ്പില്‍ തോമസ് ആന്റണിയു-ടെ വീട്ടിലാണ് കവര്‍ച്ച ശ്രമം നടന്നത്. തോമസ് ആന്റണി കുടുംബസമേതം ഷാര്‍ജയിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
ഇന്നലെ രാവി-ലെ ലൈറ്റ് ഓഫ് ചെയ്യാന്‍ സഹോദരന് ജോണ്‍ എത്തിയപ്പോഴാണു വീടി-ന്റെ മുന്‍ വാതില്‍ തുറന്ന നിലയില്‍ കണ്ടത്. ഇയാള്‍ അകത്ത് കയറി നോക്കിയപ്പോള്‍ കിടപ്പ് മുറികളു-ടെയടക്കം എല്ലാ വാതിലുകളും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചു വാരിയ നിലയിലായിരുന്നു.
കഴിഞ്ഞ 29 നാണു തോമസ് കുടുംബവും നാട്ടില്‍നിന്നു മടങ്ങിയത്. ഇയാളു-ടെ സഹോദരി ലിന്റാ തോമസി-ന്റെ വീട്ടില്‍ നിന്ന് ഓഗസ്റ്റ് 19 ന് മൂന്നരലക്ഷത്തോളം രൂപയു-ടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. ഭര്‍ത്താവ് രാജു ജോസഫി-നോ-ടൊപ്പം ലിന്റാ ഖത്തറിലായതിനാല്‍ ഇവരു-ടെ വീടും അടച്ചിട്ടിരിക്കുകയാണ്. സമീപത്തുള്ള സഹോദരിയു-ടെ വീട്ടില്‍ മോഷണം നടന്നതിനാല്‍ തോമസ് ആന്റണി ആഭരണങ്ങളും മറ്റും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. ചേര്‍ത്തല പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കു-മെന്നു പോലീസ് പറഞ്ഞു.