Monday, November 19, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

വിവാഹത്തിന്‌ ഭക്ഷണം തികഞ്ഞില്ല; വിളമ്പാന്‍ നിന്നവര്‍ക്കു മര്‍ദനം

ആലപ്പുഴ: വിവാഹവീട്ടില്‍ വിരുന്നിനിടെ ഭക്ഷണം തികയാഞ്ഞതിനെ ചൊല്ലി വിളമ്പാന്‍ നിന്നവരെ മദ്യപിച്ചെത്തിയ സംഘം മര്‍ദിച്ചു. അവധി ദിവസങ്ങളിലും മറ്റും കേറ്ററിങ്‌ ജോലിക്കായി പോകുന്ന വിദ്യാര്‍ഥിയടക്കമുള്ളവര്‍ക്കാണു മര്‍ദനമേറ്റത്‌. ഇന്നലെ ഉച്ചയോടെ തുമ്പോളി തീര്‍ഥശേരിക്കു സമീപമുള്ള ഒരു വിവാഹവീട്ടിലായിരുന്നു സംഭവം.
മര്‍ദനത്തില്‍ പരുക്കേറ്റ തുമ്പോളി വടക്കേയറ്റം വി.എ. ടോണി(21), പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥി എന്നിവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനു ഗുരുതര പരുക്കേറ്റ ടോണിയെ പിന്നീട്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. ഭക്ഷണം തികയാഞ്ഞതിനെച്ചൊല്ലി വിളമ്പാന്‍ നിന്ന യൂണിഫോമിട്ടവരെയെല്ലാം സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുെന്നന്നു പറയുന്നു. ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ മര്‍ദനമേറ്റവരുടെ മൊഴിയെടുത്ത്‌ അന്വേഷണം തുടങ്ങി.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW