Wednesday, November 21, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

തെറ്റ്‌ ധരിപ്പിച്ചു കിറ്റ്‌ വിതരണം ചെയ്‌തത്‌ വിവാദമായി

മണ്ണഞ്ചേരി: ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ വസ്‌തുക്കള്‍ എം.പിയുടെയുംഡി.സി.സിയുടേതുമാണെന്നു തെറ്റിദ്ധരിപ്പിച്ചു വിതരണം ചെയ്‌തത്‌ വിവാദമായി.
ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം സപ്‌ളൈകോയില്‍നിന്നും നല്‍കിയ ഭക്ഷ്യക്കിറ്റിന്റെ വിതരണമാണു വിവാദത്തിനു വഴിവച്ചത്‌. നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും ഇടപെട്ടതിനെത്തുടര്‍ന്നു ഭക്ഷ്യക്കിറ്റ്‌ വിതരണം നിര്‍ത്തിവച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത്‌ നാലാം വാര്‍ഡിലാണ്‌ സംഭവം. പ്രളയക്കെടുതിയില്‍ പ്രദേശത്തെ 150 വീടുകളില്‍ വെള്ളം കയറിയിരുന്നു. ഒട്ടേറെ പേരുടെ വീട്ടുമുറ്റത്തും വെള്ളം കെട്ടി നിന്നിരുന്നു. അതനുസരിച്ച്‌ 400 വീടുകള്‍ക്കാണ്‌ സര്‍ക്കാര്‍ ഭക്ഷ്യ വസ്‌തുക്കള്‍ അനുവദിച്ചത്‌.
അരി അടക്കം പത്തൊമ്പത്‌ ഇനങ്ങളാണ്‌ കിറ്റിലുള്ളത്‌. പ്രദേശത്തെ 80 ഓളം വീടുകള്‍ക്ക്‌ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞദിവസം മുജാഹിദ്‌ പ്രസ്‌ഥാനത്തിന്റെ ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്‌തതും വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.
അനര്‍ഹര്‍ക്കു വിതരണം ചെയ്‌തതാണ്‌ പ്രശ്‌നത്തിന്‌ ഇടയാക്കിയത്‌. തടസപ്പെട്ട ഭക്ഷ്യ വസ്‌തുക്കള്‍ പൊന്നാട്‌ സ്‌കൂളില്‍വച്ച്‌ വരുന്ന ദിവസം വിതരണം ചെയ്യുമെന്ന്‌ുപഞ്ചായത്ത്‌ അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW