Tuesday, September 11, 2018 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

കുട്ടനാട്ടിലെ വ്യാപാരികള്‍ നാളെ കടകളടച്ച്‌ കലക്‌ടറേറ്റ്‌ ഉപരോധിക്കും

എടത്വാ: പ്രളയക്കെടുതിയില്‍ സര്‍വതും നഷ്‌ടപ്പെട്ട വ്യാപാരികള്‍ക്കു സംസ്‌ഥാന സര്‍ക്കാര്‍ പുനരധിവാസ പാക്കേജ്‌ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ നാളെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്‌ടറേറ്റ്‌ ഉപരോധിക്കും.
പ്രളയക്കെടുതിയില്‍ വ്യാപാര വ്യവസായ മേഖലയ്‌ക്ക്‌ നഷ്‌ടം 10000 കോടി രൂപായ്‌ക്ക്‌ മുകളിലാണ്‌. സംസ്‌ഥാന സര്‍ക്കാര്‍ നിരവധി ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ സംസ്‌ഥാന നികുതി ഇനത്തിലും ലൈസന്‍സ്‌ ഫീസ്‌ പോലുള്ളവയിലൂടെയും കോടികണക്കിന്‌ രൂപ സര്‍ക്കാരിന്‌ ലഭിക്കുന്ന വ്യാപാരി വ്യവസായി സമൂഹത്തിന്‌ യാതൊരു വിധ പാക്കേജുകളും പ്രഖ്യാപിച്ചിട്ടില്ല.
ബാങ്ക്‌ വായ്‌പകളും വട്ടപലിശക്കാരില്‍ നിന്ന്‌ വായ്‌പയെടുത്തും സ്വന്തമായി ജീവിതമാര്‍ഗം തേടിയവരാണു വ്യാപാരികള്‍, ഈ സമൂഹത്തെ രക്ഷിക്കാനുള്ള ബാധ്യത സംസ്‌ഥാന സര്‍ക്കാരിനുണ്ട്‌. ബാങ്ക്‌ ലോണ്‍ ഉള്‍പ്പടെ ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ എടുത്തിട്ടുള്ള വായ്‌പകള്‍ക്കു മോറോട്ടോറിയം പ്രഖ്യാപിക്കുകയും ജീവിതമാര്‍ഗം പുനരാരംഭിക്കാന്‍വേണ്ടി ഉപാധികളില്ലാതെ നിലവില്‍ ലോണ്‍ ഉള്ളവര്‍ക്കും പലിശ രഹിത ദീര്‍ഘകാല വായ്‌പകള്‍ അനുവദിക്കമെന്നുമാണ്‌ വ്യാപാരികളുടെ ആവശ്യം.
കുട്ടനാട്ടിലെ താലൂക്കിലെ മുഴുവന്‍ യൂണിറ്റുകളിലെയും വ്യാപാരികള്‍ കടകളടച്ച്‌ കുടുംബാംഗങ്ങളുമായി നാളെ രാവിലെ ഒന്‍പതിന്‌ ഇ.എം.എസ്‌. സ്‌റ്റേഡിയത്തിലെത്തും. തുടര്‍ന്ന്‌ കലക്‌ടറേറ്റ്‌ ഉപരോധിക്കും. സംസ്‌ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉദ്‌ഘാടനം ചെയ്യും. കുട്ടനാട്‌ താലൂക്ക്‌ പ്രസിഡന്റ്‌ ജോണ്‍സണ്‍ എം. പോള്‍ അധ്യക്ഷത വഹിക്കും.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW