Tuesday, September 11, 2018 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

കിറ്റ്‌ മോഷണം; കള്ളന്‍ക്യാമറയില്‍

എടത്വാ: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ കൈയിലെ കിറ്റ്‌ മോഷണം പോയി. ഉപഭോക്‌താവും കടയുടമയും തമ്മില്‍ വഴക്കായി. അതിവിദഗ്‌ധമായി മോഷണം നടത്തിയ കള്ളന്‍ ഒടുവില്‍ സി.സി.ടി.വിയില്‍ കുടുങ്ങി. കള്ളനെ കണ്ടപ്പോള്‍ കിറ്റ്‌ മോഷണം പോയ വ്യക്‌തിയും ഹോട്ടലുടമയും ഞെട്ടി. സി.സി.ടി.വിയില്‍ മോഷണം നടത്തുന്ന കള്ളനെ കണ്ട്‌ കണ്ടുനിന്നവര്‍ക്കു ചിരിയടക്കാനായില്ല.
എടത്വാ ടൗണില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള ഹോട്ടലിലായിരുന്നു സംഭവം. ചായകുടിച്ചു പുറത്തുവന്നയാള്‍ കൗണ്ടറിനു സമീപം വച്ചിരുന്ന മീന്‍കിറ്റ്‌ കാണാതായതോടെയാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം.
കിറ്റ്‌ കാണാതായതോടെ ഇതിനുള്ളില്‍ മീന്‍ ആയിരുന്നെന്നും ഹോട്ടല്‍ ഉടമയും തൊഴിലാളികളും കൂടി എടുത്തതാണെന്നു പറഞ്ഞ്‌ മീനിന്റെ ഉടമ ഹോട്ടലുടമകളുമായി വഴക്കിട്ടു. മീന്‍ എടുത്ത്‌ കറിവച്ചെന്നുമായി ആരോപണം. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹോട്ടലുടമ ക്യാമറ പരിശോധിച്ചെങ്കിലും ഉപഭോക്‌താവ്‌ കൗണ്ടറിനു മുന്നില്‍ വച്ച കിറ്റ്‌ പെട്ടെന്ന്‌ അപ്രതീക്ഷിതമാകുന്നതു മാത്രമേ കാണാന്‍ സാധിച്ചൊള്ളു.
പലതവണ റീവൈന്‍ഡ്‌ ചെയ്‌തു നോക്കിയിട്ടും കള്ളനെ കണ്ടെത്താന്‍ സാധിച്ചില്ല, പിന്നീട്‌ സമീപത്തെ മറ്റൊരു സി.സി.ടി.വി പരിശോധിച്ചപ്പോള്‍ മോഷണം നടത്തുന്ന കള്ളനെ കണ്ട്‌ നാട്ടുകാരും, ഉടമകളും ഞെട്ടി. കൗണ്ടറിനടിയില്‍ പതുങ്ങിയിരുന്ന പൂച്ചയായിരുന്നു വില്ലന്‍. കൗണ്ടറിനടയില്‍ കൂടിയെത്തി പൂച്ച മീന്‍കിറ്റ്‌ വലിച്ചെകൊണ്ട്‌ പോവുകയായിരുന്നെന്നും സംശയിക്കുന്നു.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW