Friday, November 16, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

എടത്വായും കുടുങ്ങി

എടത്വാ: ഇന്ധന വര്‍ധനയ്‌ക്കെതിരേ യു.ഡി.എഫും, ഇടതു സംഘടനകളും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ എടത്വായില്‍ പൂര്‍ണം.
കടകമ്പോളങ്ങളും സര്‍ക്കാര്‍- സ്വകാര്യ സ്‌ഥാപനങ്ങളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടഞ്ഞുകിടന്നു. കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ പൂര്‍ണമായി നിലച്ചു. ഏതാനും ഇരുചക്ര വാഹനങ്ങളും ആശുപത്രി, വിവാഹം എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളും മാത്രമാണ്‌ നിരത്തില്‍ ഇറങ്ങിയത്‌.
അവശ്യ സര്‍വീസുകള്‍ നിലച്ചതോടെ യാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവന്നു. പോസ്‌റ്റ്‌ഓഫീസ്‌, ബി.എസ്‌.എന്‍.എല്‍. ഓഫീസുകളും അടഞ്ഞുകിടന്നു.
യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സമരാനുകൂലികള്‍ എടത്വാ, തടവടി പ്രദേശങ്ങളില്‍ പ്രകടനമായെത്തി.
പെട്രോള്‍ പമ്പുകളും അടച്ചിട്ടു. ആശുപത്രി, റവന്യു, പഞ്ചായത്ത്‌ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തേയും ആശുപത്രിയുടെ പ്രവര്‍ത്തനത്തേയും ഹര്‍ത്താല്‍ സാരമായി ബാധിച്ചു.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW