Monday, November 19, 2018 Last Updated 16 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.19 AM

ഹര്‍ത്താല്‍: ക്രമീകരണങ്ങളുമായി പോലീസ്‌

uploads/news/2018/09/247302/3.jpg

കോട്ടയം: ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌, എല്‍.ഡി.എഫ്‌ എന്നീ പാര്‍ട്ടികള്‍ ഇന്ന്‌ ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താലിനോട്‌ അനുബന്ധിച്ച്‌ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടുന്നതിലേക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ പോലീസ്‌. ഹര്‍ത്താലിനോട്‌ അനുബന്ധിച്ച്‌ ഏത്‌ അടിയന്തിരഘട്ടവും നിയമാനുസരണം നേരിടുന്നതിലേക്കായി ജില്ലയിലെ മുഴുവന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരെയും നിയോഗിച്ചു. ജില്ലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നവര്‍ക്കായി പോലീസ്‌ വാഹനങ്ങള്‍ ഉപയോഗിച്ച്‌ പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
കോട്ടയം, ചങ്ങനാശേരി എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തി ചേരുന്ന യാത്രക്കാര്‍ക്ക്‌ കെ.എസ്‌.ആര്‍.ടി.സി, മെഡിക്കല്‍ കോളജ്‌ തുടങ്ങിയ പ്രധാന സ്‌ഥലങ്ങളിലേക്കു പോകുന്നതിനായി പോലീസ്‌ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.അടിയന്തിര സഹായം ആവശ്യമുള്ളവര്‍ പോലീസ്‌ ഹെല്‍പ്‌ ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌. കൂടാതെ അടിയന്തിര ആവശ്യങ്ങള്‍ക്കായി അതാതു പ്രദേശത്തെ പോലീസ്‌ ഉദേ്യാഗസ്‌ഥരുടെ സേവനവും ലഭ്യമാണ്‌.

പോലീസ്‌ കണ്‍ട്രോള്‍ റൂം 100
പോലീസ്‌ ക്രൈം സ്‌റ്റോപ്പര്‍ 1090
പോലീസ്‌ വനിതാ ഹെല്‍പ്‌ ലൈന്‍ 1091

Ads by Google
Advertisement
Monday 10 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW