Monday, September 10, 2018 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.19 AM

തുടരുന്ന ആശ്വാസം, പാഴാകുന്ന സഹായം

uploads/news/2018/09/247301/2.jpg

കോട്ടയം: പ്രളയ ബാധിതര്‍ക്കുള്ള സഹായ ഹസ്‌തങ്ങള്‍ തുടരുമ്പോഴും എത്തിച്ച സഹായങ്ങള്‍ പാഴാകുന്നതു വേദനയാകുന്നു. പ്രളയാഘാതത്തില്‍ നിന്നു നാടു മുക്‌തി നേടുമ്പോഴാണു ആശ്വാസവും വേദനയും പകരുന്ന കാഴ്‌ചകള്‍. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരിതബാധിതര്‍ക്കും നല്‍കുന്നതിനായി നിരവധി പേര്‍ സാധന സാമഗ്രികള്‍ ഇപ്പോഴും എത്തിക്കുന്നുണ്ടെങ്കിലും ഇവ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നതാണു തടസമാകുന്നത്‌.
ആദ്യ ദിവസങ്ങളിലേതുപോലെയില്ലെങ്കിലും ഇപ്പോഴും ദുരിത ബാധിതര്‍ക്കു നല്‍കാന്‍ ഭക്ഷണവും വസ്‌ത്രവുമൊക്കെ എത്തിക്കുന്നുണ്ട്‌. ജില്ലയിലെ ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ച ബസേലിയോസ്‌ കോളജിലെ ക്യാമ്പില്‍ ടണ്‍കണക്കിനു സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്‌. നിലവിലെ അവസ്‌ഥയിലാണു കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നതെങ്കില്‍ ഒരു മാസം കഴിഞ്ഞാലും ഇവ വിതരണം ചെയ്‌തു തീരില്ല.
എം.ഡി, എം.ടി സ്‌കൂളുകളിലായി സ്വാതന്ത്ര്യദിനത്തിലാണ്‌ ദുരിതാശ്വാസത്തിനെത്തിക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ സംഭരണ കേന്ദ്രം ആരംഭിച്ചത്‌. പീന്നീട്‌ ബസേലിയോസ്‌ കോളജ്‌ ഓഡിറ്റോറിയത്തിലേക്കു മാറ്റി.വിദേശത്തു നിന്നും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും എത്തിച്ച ഭക്ഷണ, പലചരക്കു സാധനങ്ങളും വസ്‌ത്രങ്ങളുമാണ്‌ ഇവിടെ ഇപ്പോള്‍ കുന്നുകൂടിയിരിക്കുന്നത്‌. ആറിനു ശേഷം മാത്രം 44 ലോഡ്‌ സാധനങ്ങള്‍ എത്തി.
സാധനങ്ങള്‍ തരംതിരിച്ചു വിവിധ താലൂക്കുകളിലേക്കു കൈമാറുന്ന ജോലി നടക്കുന്ന ഇവിടെ ആദ്യ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാനൂറിലേറെ പേര്‍ സഹായത്തിനുണ്ടായിരുന്നു. ഇപ്പോള്‍ ഏതാനും ജീവനക്കാര്‍ മാത്രമായി ചുരുങ്ങിയതോടെ 16ന്‌ സര്‍വകലാശാല പരീക്ഷയ്‌ക്കു മുമ്പായി ഓഡിറ്റോറിയം എങ്ങനെ വിട്ടുനല്‍കുമെന്നറിയാതെ വിഷമിക്കുകയാണ്‌ അധികാരികള്‍.
ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന്‌ ഉള്‍പ്പെടെ എത്തിച്ച പഴകിയ വസ്‌ത്രങ്ങള്‍ ബാധ്യതയായിരിക്കുകയാണ്‌. ആരും സ്വീകരിക്കാതെ ഒരു ലോഡിലേറെ പഴകിയ വസ്‌ത്രങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്‌. ഉപയോഗിച്ച അടിവസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നു വരെ എത്തിച്ചത്‌ ഇക്കൂട്ടത്തിലുണ്ട്‌.
ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗയിംസിനായി തയാറാക്കിയ ടര്‍ക്കികളും ഇവയില്‍ ഉള്‍പ്പെടും. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ ഇവ എങ്ങനെ മാറ്റുമെന്നറിയാതെ കുഴങ്ങുകയാണ്‌ അധികൃതര്‍.

ദുരിതാശ്വാസത്തിനായി എത്തിച്ചതിലേറെ
അരിയും പഞ്ചസാരയും

കോട്ടയം: ദുരിത ബാധിതര്‍ക്കായി ഏറ്റവും കൂടുതല്‍ എത്തിയത്‌ അരിയും പഞ്ചസാരയും. കഴിഞ്ഞ 30 വരെയായി 1.93 ലക്ഷം കിലോ അരി, 1.92 ലക്ഷം കിലോ വെളിച്ചെണ്ണ, 1.96 ലക്ഷം കിലോ പഞ്ചസാര എന്നിവയാണ്‌ ഇക്കാലയളവില്‍ എത്തിയത്‌. തേയില, കാപ്പിപ്പൊടി, പയര്‍ വര്‍ഗങ്ങള്‍, വിവിധയിനം എണ്ണകള്‍ എന്നിവയും എത്തിച്ചിരുന്നു.
ഈ മാസം ഒന്നു മുതല്‍ ആറുവരെ എത്തിയ 1337 കിലോ അരി വിതരണം ചെയ്‌തിരുന്നു. അവശേഷിക്കുന്ന 2000 കിലോ അരി പായ്‌ക്കു ചെയ്‌തു വിതരണം ചെയ്യുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്‌.
വിദേശ രാജ്യങ്ങളില്‍ എത്തിച്ച സാധനങ്ങള്‍ വിദഗ്‌ധ പരിശോധനയ്‌ക്കു ശേഷമാണ്‌ തരംതിരിയ്‌ക്കുന്നത്‌. കേടുകൂടാതെ, പരമാവധി വേഗത്തില്‍ ദുരിതബാധിതരുടെ പക്കല്‍ ഇവയെത്തിക്കാനുള്ള നീക്കമാണ്‌ അധികൃതര്‍ നടത്തുന്നത്‌.

Ads by Google
Advertisement
Monday 10 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW