Monday, September 10, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.19 AM

മീനച്ചിലാറിന്റെ തീരത്ത്‌ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്‌ന്നു

uploads/news/2018/09/247300/1.jpg

കോട്ടയം: നീലിമംഗലത്ത്‌ മീനച്ചിലാറിന്റെ തീരത്തുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്‌ന്നു. വീടിന്റെ ഒരു ഭാഗമുള്‍പ്പെടെ രണ്ടു സെന്റ്‌ സ്‌ഥലമാണു വലിയ ശബ്‌ദത്തില്‍ പുഴയിലേക്കു നിലംപതിച്ചത്‌. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നീലിമംഗലം മഠത്തിപ്പറമ്പില്‍ ഷാനവാസിന്റെ ഉടമസ്‌ഥതയിലുള്ള വീ്‌ടില്‍ കോട്ടയം സ്വദേശിയായ നസീമ നൗഷാദും എട്ടംഗം കുടുംബാംഗങ്ങളുമാണ്‌ താമസിച്ചിരുന്നത്‌.
ഇന്നലെ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗമുള്‍പ്പെടെ ഭൂമി ആറ്റിലേക്കു ഇരുന്നുപോകുകയായിരുന്നു. ഭൂമി ഇടിഞ്ഞതിനൊപ്പം വീടിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ വീണിട്ടുമുണ്ട്‌. വീടിന്റെ ബാക്കി ഭാഗവും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്‌ഥയിലാണെന്ന്‌ ആശങ്കയുണ്ട്‌. പുരയിടത്തിലുണ്ടായിരുന്ന പുളി, മാവ്‌ തുടങ്ങിയ മരങ്ങള്‍ ഉള്‍പ്പെടെയാണു നിലംപൊത്തിയിരിക്കുന്നത്‌.
പ്രളയനാളുകളില്‍ വീടിന്റെ രണ്ടടിയോളം ഭാഗം ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിയിരുന്നു. പുരയിടത്തിലെ പുളിമരം വെള്ളപ്പൊക്ക സമയത്തു പുഴയിലേക്കു ചാഞ്ഞിരുന്നു. ചരിഞ്ഞ മരത്തിന്റെ ചില്ലയില്‍ തട്ടി മാലിന്യങ്ങള്‍ ഇവിടെ അടിഞ്ഞു കൂടിയതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടായി മാറിയിരുന്നു. തുടര്‍ന്നു നഗരസഭ ഇടപെട്ടാണ്‌ മാലിന്യം തള്ളിനീക്കിയത്‌.
ഇത്തരത്തില്‍ വെള്ളം നിന്നതു മണ്ണിടിയാന്‍ കാരണമായെന്നാണു വിലയിരുത്തല്‍. വീട്‌ അപകടാവസ്‌ഥയിലായതിനാല്‍ പ്രദേശവാസികള്‍ ഇടപെട്ട്‌ നസീമയെയും കുടുംബത്തെയും സുരക്ഷിത സ്‌ഥലത്തേയ്‌ക്കു മാറ്റി.
ഈ ഭാഗത്തു സംരക്ഷണ ഭിത്തി കെട്ടണമെന്നാവശ്യപ്പെട്ടു പത്തു വര്‍ഷം മുമ്പ്‌ നഗരസഭയ്‌ക്കു നിവേദനം നല്‍കിയിരുന്നതാണെന്നും നടപടിയൊന്നുമുണ്ടായില്ലെന്നും സ്‌ഥല ഉടമ ഷാനവാസ്‌ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു.
എന്നാല്‍, സംരക്ഷണ ഭിത്തിയില്ലാത്തതല്ല ഇടിയാന്‍ കാരണമായതെന്നു പ്രദേശമുള്‍പ്പെടുന്ന ഗാന്ധിനഗര്‍ സൗത്ത്‌ വാര്‍ഡ്‌ കൗണ്‍സിലര്‍ പി.പി. ചന്ദ്രകുമാര്‍ പറഞ്ഞു.
നീലിമംഗലം പാലം മുതല്‍ കുടമാളൂര്‍ വരെയുള്ള ഭാഗം സമാനമായ തീരമാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Monday 10 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW