Monday, September 10, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.19 AM

സ്‌കൂളിനു സമീപം മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്‌ഥാപിക്കാന്‍ നീക്കം; പ്രതിഷേധം ശക്‌തം

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്‌തമായി നിര്‍മ്മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്‌കൂളിനു സമീപത്തുനിന്നും മാറ്റണമെന്ന്‌ പ്രധാന അധ്യാപിക ബീനമേരി ഇട്ടി, പി.ടി.എ.പ്രസിഡന്റ്‌ ഡി.പ്രകാശ്‌, വൈസ ്‌പ്രസിഡന്റ്‌ എം.കെ.നാസ്സര്‍, മാതൃസംഗമം പ്രസിഡന്റ്‌ പ്രമീള ബിജു എന്നിവര്‍ ആവശ്യപെട്ടു.
ആറുന്നൂറിലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന സ്‌കൂളിനു മൂന്നുമീറ്റര്‍ വ്യത്യാസത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ നിര്‍മ്മിക്കുന്നത്‌ നീതിയല്ല. സ്‌കൂളിന്റെ പാചകപുര, കുടിവെളള സംഭരണി എന്നിവ തൊട്ടടുത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌.മാലിന്യ സംസ്‌കരണപ്ലാന്റില്‍ നിന്നും ഉണ്ടാവുന്ന രോഗാണുക്കള്‍ വിദ്യാഭ്യാസ സ്‌ഥാപനത്തെ കാര്യമായി ബാധിക്കും.വി്‌ദ്യാര്‍ഥികളുടെ ആരോഗ്യപ്രശ്‌നത്തെ കുറിച്ചു ചിന്തിക്കാതെ ജില്ലാ പഞ്ചായത്തംഗംവും ഗ്രാമപഞ്ചായത്തു ജനപ്രതിനിധികളും ചേര്‍ന്നു എടുത്ത ഈ തിരുമാനം പിന്‍വലിക്കണം.
പഞ്ചായത്തിനു ആവശ്യമായ സ്‌ഥലം ഉളളപ്പോള്‍ അവിടെനിന്നും മാറ്റി സ്‌കൂളിനോട്‌ ചേര്‍ന്നു പ്ലാന്റ്‌ സ്‌ഥാപിക്കാനുളള നീക്കം അംഗീകരിക്കാനാവില്ല. ആധുനിക സംവിധാനത്തോടെ ഇതേ രീതിയില്‍ നിര്‍മ്മിച്ച മുണ്ടക്കയം പഞ്ചായത്ത്‌ കംഫര്‍ട്ട്‌ സ്‌റ്റേഷന്‍ ഇന്ന്‌ നാടിനു ബാധ്യതയായി നില്‍ക്കുമ്പോളാണ്‌ വീണ്ടും കാര്യമായ പഠനമില്ലാതെ കുട്ടികളുടെ ആരോഗ്യ പ്രശ്‌നത്തെ പരിഗണിക്കാതെ ധൃതി പിടിച്ച്‌ ഇവിടെ തന്നെ പ്ലാന്റ്‌ നിര്‍മ്മിക്കാനുളള നീക്കം അപലപനീയമാണ്‌..കംഫര്‍ട്ട്‌ സ്‌റ്റേഷനോട്‌ ചേര്‍ന്നു മാലിന്യസംസ്‌കരണപ്ലാന്റും നിര്‍മ്മാണ സാധ്യതയുളളപ്പോള്‍ അവിടെ ഒഴിവാക്കി സ്‌കൂളിനു സമീപം നടത്താന്‍ തീരുമാനിച്ചത്‌ വ്യക്‌തമാക്കാന്‍ അധികാരികള്‍ തയ്യാറാവണം.
ആദ്യം സ്രാമ്പി പ്രദേശത്ത്‌ സ്‌ഥാപിക്കാനെടുത്ത തീരുമാനം നാട്ടുകാരുടെ എതിര്‍പ്പോടെ ഇങ്ങോട്ട്‌ മാറ്റുകയായിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കംഫര്‍ട്ടു സ്‌റ്റേഷന്‍,പൊതു ശ്‌മശാനം എന്നിവയെല്ലാം പ്രഖ്യാപനം പോലെയല്ല നടത്തിപോകുന്നത്‌. ഇതു തന്നെയാവും ഇവിടെ പ്ലാന്റ്‌ നിര്‍മ്മിച്ചാലും സംഭവിക്കുക.
വ്യാപാര സ്‌ഥാപന ഉടമകള്‍ പഞ്ചായത്തിനു നല്‍കുന്ന വ്യവസ്‌ഥയില്‍ പറയുന്നതുപോലെ അവരവര്‍ തന്നെ മാലിന്യ സംസ്‌കരണവും ഒരുക്കിയാല്‍ മാത്രമെ പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ കഴിയു. അധികാരികളുടെ ജനദ്രോഹ നീക്കത്തിനെിരെ ചൊവ്വാഴ്‌ച രാവിലെ 11ന്‌ വിദ്യാര്‍ഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേര്‍ന്നു മുണ്ടക്കയം പഞ്ചായത്ത്‌ ആഫീസിലേക്കു മാര്‍ച്ചു സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.ഇത്‌ സംബന്ധിച്ചു കഴിഞ്ഞ ദിവസം സ്‌കൂളില്‍ രക്ഷിതാക്കളുടെ വിപുലമായയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ജില്ലാ കളക്‌ടര്‍ ,ആരോഗ്യ വകുപ്പ്‌ അധികാരികള്‍ എന്നിവര്‍ക്കു പരാതി നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Advertisement
Monday 10 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW