Monday, September 10, 2018 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.19 AM

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ യാത്രക്കാര്‍ക്ക്‌ ഭീഷണി

മുണ്ടക്കയം: വാഹനങ്ങള്‍ക്ക്‌ വില്ലനായി കന്നുകാലി കൂട്ടങ്ങള്‍. പുല്ലുപാറ മുതല്‍ പെരുവന്താനം വരെയുള്ള സ്‌ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ ടൂ വീലര്‍ യാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നത്‌.
ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ക്ഷീരകര്‍ഷകരുടെ കന്നുകാലികള്‍ ആണ്‌ രാത്രികാലങ്ങളില്‍ റോഡില്‍ താവളമടിക്കുന്നത്‌. പകല്‍ സമയങ്ങളില്‍ തീറ്റതേടി പോകുന്ന കന്നുകാലി കൂട്ടങ്ങള്‍ രാത്രില്‍ താവളമാക്കുന്നത്‌ റോഡിന്റെ നടുവിലായിട്ടാണ്‌.
രാത്രിയില്‍ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ കന്നുകാലിക്കൂട്ടങ്ങള്‍ക്ക്‌ അരികിലെത്തുമ്പോള്‍ പെട്ടെന്ന്‌ ബ്രേക്ക്‌ ചെയ്യുകയും അപകടത്തില്‍ പെടുയും ചെയ്യുന്നത്‌ നിത്യസംഭവമായിരിക്കുന്നു. പലപ്പോഴും മാസങ്ങളായി കന്നുകാലികളെ കാണാതാവുമ്പോള്‍ മാത്രമാണ്‌ ഉടമസ്‌ഥര്‍ പരാതിയുമായി പോലീസ്‌ സ്‌റ്റേഷനുകളില്‍ എത്തുന്നത്‌.
അലഞ്ഞു തിരഞ്ഞ്‌ നടക്കുന്ന കന്നുകാലികളെ ഉടമസ്‌ഥര്‍ കെട്ടിയിട്ട്‌ വളര്‍ത്തണമെന്ന ആവശ്യം ഇതോടെ ശക്‌തമായിരിക്കുകയാണ്‌.

Ads by Google
Advertisement
Monday 10 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW