Saturday, February 09, 2019 Last Updated 18 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.19 AM

ഒഴുക്കു നിലച്ച്‌ വാഴൂര്‍ വലിയതോട്‌ കുടിവെള്ളപദ്ധതികള്‍ പ്രതിസന്ധിയിലേക്ക്‌

പൊന്‍കുന്നം: മണിമലയാറിന്റെ പ്രധാനകൈവഴിയായ വാഴൂര്‍ വലിയതോട്‌ വറ്റിത്തുടങ്ങി. മാര്‍ച്ച്‌ മാസത്തിലെ വരള്‍ച്ചയ്‌ക്കു സമാനമായ നിലയിലാണിപ്പോള്‍ വലിയതോട്‌. രണ്ടാഴ്‌ച മുമ്പ്‌ നിറഞ്ഞൊഴുകിയിരുന്ന തോടാണിത്‌. ഇപ്പോള്‍ ഒഴുക്കുനിലച്ച്‌ പാറക്കെട്ടുകള്‍ തെളിഞ്ഞു തുടങ്ങി. ഒരിക്കല്‍പോലും സെപ്‌റ്റംബറില്‍ തോടിങ്ങനെയായിട്ടില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.
ചിറക്കടവ്‌, വാഴൂര്‍ പഞ്ചായത്തുകളിലെ വിവിധ കുടിവെള്ള പദ്ധതികളെ നിലനിര്‍ത്തുന്നത്‌ വലിയതോടാണ്‌. ഈ തോടിന്റെ കരയിലാണ്‌ മിക്ക പദ്ധതികളുടേയും കിണറുകള്‍. വലിയതോട്ടില്‍ ജലനിരപ്പുകുറയുമ്പോള്‍ കിണറുകളും വറ്റിത്തുടങ്ങും. നിലവില്‍ കുടിവെള്ളപദ്ധതികളുടെ കിണറുകളില്‍ ജലനിരപ്പ്‌ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്‌.
ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്‌. തടയണകളുള്ളിടത്തു മാത്രമാണിപ്പോള്‍ ജലവിതാനമുള്ളത്‌. മറ്റുള്ളിടത്ത്‌ തോടിന്റെ മധ്യഭാഗത്തുകൂടി മാത്രമാണ്‌ വെള്ളമൊഴുക്കുള്ളത്‌.

Ads by Google
Advertisement
Monday 10 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW