Wednesday, November 14, 2018 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.19 AM

തോടും പാടവും വറ്റുന്നു, കര്‍ഷകര്‍ ആശങ്കയില്‍

പെരുവ: തോടും പാടവും വറ്റുന്നു, കര്‍ഷകര്‍ ആശങ്കയില്‍. പ്രളയത്തിന്‌ ശേഷം രാണ്ടാഴ്‌ചക്കകമാണ്‌ നിറഞ്ഞൊഴുകിയ തോടിലെ വെള്ളം വറ്റിയിരിക്കുകയാണ്‌. മുളക്കുളം ഇടയാറ്റുപാടശേഖരത്തിന്‌ നടുവിലൂടെ ഒഴുകുന്ന വലിയ തോടാണ്‌ വറ്റിയിരിക്കുന്നത്‌.
നവംബറില്‍ ആരംഭിക്കേണ്ട പുഞ്ചക്കൃഷിക്ക്‌ വെള്ളത്തിന്‌ എന്ത്‌ ചെയ്യണമെന്ന ആശങ്കയിലാണ്‌ കര്‍ഷകര്‍. തുലാവര്‍ഷം പെയ്‌തില്ലെങ്കില്‍ കൃഷിയിറക്കാന്‍ കഴിയാതെ വരുമെന്നാണ്‌ കര്‍ഷകരുടെ ആശങ്ക. മൂവാറ്റുപുഴയാറിലെ വെള്ളവും ക്രമാതീതമായി താഴ്‌ന്നിരിക്കുകയാണ്‌.
ഇതാണ്‌ തോട്ടിലെയും പാടത്തെയും വെള്ളം വറ്റാന്‍ കാരണം. തോട്ടിലെ വെള്ളം വറ്റുന്നതോടെ കിണറുകളിലെ വെള്ളവും വറ്റുകയാണ്‌. ഇതോടെ വരള്‍ച്ച വരുന്നതിന്‌ മുന്‍പ്‌ തന്നെ കൂടിവെള്ളക്ഷാമം രൂക്ഷമായേക്കും.

Ads by Google
Advertisement
Monday 10 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW