Friday, November 16, 2018 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.11 AM

ഇന്ന്‌ ആത്മഹത്യാ വിരുദ്ധ ദിനം മരണക്കയത്തില്‍ ജീവന്‍ വെടിയാനെത്തുന്നവരെ പിന്തിരിപ്പിക്കാന്‍ ഇവിടൊരാള്‍ കാവലുണ്ട്‌

മലയിന്‍കീഴ്‌ : വൈഡൂര്യ ഖനനവും, മണലൂറ്റും മരണ കയങ്ങള്‍ തീര്‍ത്ത കരമാനയാറ്റിലെ പേയാട്‌, അരുവിപ്പുറം കടവില്‍ അറിഞ്ഞുകൊണ്ടും, അറിയാതെയും ജീവനും, ജീവിതവും നഷ്‌ടപ്പെടുത്താനെത്തുന്നവരെ ചേര്‍ത്തുപിടിച്ച്‌ മടക്കി അയക്കാന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ ഒരു ചെറുപ്പക്കാരന്‍ കാവലുണ്ട്‌.
അരുവിപ്പുറം മഹേഷ്‌ ഭവനില്‍ മഹേഷ്‌. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കരമാനയാറിലെ കയങ്ങളില്‍ മുങ്ങിത്തപ്പി മഹേഷ്‌ തിരികെയെത്തിച്ചത്‌ മൂന്നു ജീവനുകളാണ്‌. നീന്തലിനാണോ, ആത്മഹത്യക്കണോ എന്ന്‌ ഇനിയും വ്യക്‌തമാകാത്ത മൂന്നുപേരില്‍ രണ്ടുപേര്‍ തച്ചോട്ടുകാവ്‌ സ്വദേശികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ഒരാള്‍ മലയിന്‍കീഴ്‌ സ്വദേശിയായ യുവാവുമാണ്‌.
പുറമെ ശാന്തമെന്നു തോന്നുന്ന അരുവിപ്പുറം കടവില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പൊലിഞ്ഞത്‌ 16 ജീവനുകളാണ്‌. അതിലുമെത്രയോ ആത്മഹത്യാ ശ്രമങ്ങള്‍ ഉണ്ടായി. ഇനിയൊരു ജീവനും ഈ പുഴയില്‍ പൊലിയരുതെന്ന വാശിയോടെയാണ്‌ മഹേഷ്‌ കടവിലേക്ക്‌ ജാഗ്രതയോടെ ഉറ്റുനോക്കുന്നത്‌. ആത്‌മഹത്യയും, അപകടമരണങ്ങളും വര്‍ധിച്ചതോടെ ആറിന്റെ തീരത്ത്‌ പഞ്ചായത്ത്‌ കഴിഞ്ഞ വര്‍ഷം അപകട മുന്നറിയിപ്പ്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചു. കുളിക്കാനും, നീന്താനുമെന്ന വ്യാജേന ഇപ്പോഴും ഇവിടെ കൗമാരങ്ങള്‍ കടന്നുവരാറുണ്ടെന്ന്‌ മഹേഷ്‌ ചൂണ്ടിക്കാട്ടി.
അവരാരും ആറ്റിലിറങ്ങാതെ നോക്കുകയെന്നത്‌ ഒരു ബാധ്യതയെന്നോണം സ്വയം ഏറ്റെടുക്കുകയാണ്‌ ഈ ചെറുപ്പക്കാരന്‍.

Ads by Google
Advertisement
Monday 10 Sep 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW